Connect with us

Culture

മികച്ച താരം, ടോപ് സ്‌ക്കോറര്‍, യുവതാരം, ഗോള്‍ക്കീപ്പര്‍ നിങ്ങള്‍ക്കും പറയാം

Published

on


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


 

 

ഇരുപത്തിയൊന്നാമത് ലോകകപ്പിലെ മികച്ച താരത്തിനുള്ള സ്വര്‍ണ്ണപ്പന്ത് ആര്‍ക്കായിരിക്കും, ടോപ് സ്‌ക്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ആര് സ്വന്തമാക്കും, ആരായിരിക്കും മികച്ച യുവതാരം…? മികച്ച ഗോള്‍ക്കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ആര് നേടും..?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കേണ്ടത് ഫിഫ ടെക്‌നിക്കല്‍ കമ്മിറ്റിയാണ്. അവരാണ് വളരെ ജാഗ്രതയോടെ ഓരോ മല്‍സരങ്ങളും നിരീക്ഷിക്കുന്നത്. ജൂലൈ 15ന് ലുഷിനികി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിന് ശേഷമായിരിക്കും ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ഈ പ്രഖ്യാപനങ്ങള്‍ വരുക.

എന്റെ നിഗമനങ്ങള്‍ പറയാം- മികച്ച താരം, ടോപ് സ്‌ക്കോറര്‍, മികച്ച യുവതാരം-ഈ മൂന്ന് സ്ഥാനങ്ങളിലേക്കും ഒരാളുണ്ട്. അദ്ദേഹത്തിന് ഏതെങ്കിലും ഒരു പുരസ്‌ക്കാരം ഉറപ്പാണ്. ഇനി രണ്ട് പുരസ്‌ക്കാരം ലഭിച്ചാലും അല്‍ഭുതപ്പെടാനില്ല. മറ്റാരുമല്ല-ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയിന്‍.

ഹാരി കെയിന്‍

മൂന്ന് കാറ്റഗറികളിലും ഇങ്ങനെ യോഗ്യനായ ഒരാള്‍ മുമ്പുള്ള ലോകകപ്പുകളില്ലില്ല. ഇംഗ്ലണ്ടിന്റെ എല്ലാ മല്‍സരങ്ങളിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെക്കുന്നത്. അതിനാല്‍ തന്നെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരം അദ്ദേഹത്തിന് നല്‍കാം. ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി മുന്നില്‍ നില്‍ക്കുന്നത് അദ്ദേഹമാണ്-ആറ് ഗോളുകള്‍. സെമിഫൈനല്‍ കളിക്കാനിരിക്കുന്നു-അത് ജയിച്ചാല്‍ ഫൈനലുമുണ്ട്. കൂടുതല്‍ ഗോളുകള്‍ നേടാന്‍ സമയവുമുണ്ട്. അഥവാ സെമി തോറ്റാലും ലൂസേഴ്‌സ് ഫൈനല്‍ എന്ന മല്‍സരമുണ്ട്. അവിടെയും സ്‌ക്കോര്‍ ചെയ്യാം. മൂന്നാമത്തെ പുരസ്‌ക്കാരത്തിന് പ്രായമാണ് മാനദണ്ഡം. 25 വയസിന് താഴെയുളളവര്‍ക്കാണ് മികച്ച യുവതാരത്തിനുള്ള പുരസ്‌ക്കാരം നല്‍കാറുള്ളത്. ഹാരിക്ക് പ്രായം 24- സാധ്യത തള്ളിക്കളയാനാവില്ല. പക്ഷേ എല്ലാ പുരസ്‌ക്കാരങ്ങളും ഒരു താരത്തിന് എന്തായാലും ടെക്‌നിക്കല്‍ കമ്മിറ്റി നല്‍കില്ല.

ലുക്കാ മോദ്രിച്ച്‌

മികച്ച താരത്തിലേക്് വരാം. സ്വര്‍ണ്ണപ്പന്തിന് ഹാരിക് കാര്യമായ വെല്ലുവിളി ക്രൊയേഷ്യയുടെ ലുക്കാ മോദ്രിച്ചാണ്. ക്രോട്ടുകാരുടെ സെമിഫൈനല്‍ വരവില്‍ അവരുടെ നായകനുളള പങ്ക് ചെറുതല്ല. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ രണ്ട് മണിക്കൂര്‍ കളിച്ച ക്രൊയേഷ്യയെ ക്ഷീണമറിയാതെ ലുക്ക നയിച്ചു. നിര്‍ണായക ഘട്ടത്തില്‍ ഗോളുകളും പെനാല്‍ട്ടികളും നേടി. ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ഒരു ടീമിനെ ലോകോത്തരമാക്കി മാറ്റിയ നായകനെ ടെക്‌നിക്കല്‍ കമ്മിറ്റിക്ക് കാണാതിരുന്ന് കൂടാ. ബെല്‍ജിയത്തിന്റെ രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. റുമേലു ലുക്കാക്കുവിനും അവരുടെ നായകന്‍ ഈഡന്‍ ഹസാര്‍ഡിനും. ഈ രണ്ട് പേരുടെയും സാന്നിദ്ധ്യവും കെവിന്‍ ഡി ബ്രുയന്റെ ഇടപെടലുകളുമാണ് ടീമിന്റെ ശക്തി. ഫ്രഞ്ച് നിരയില്‍ ഗ്രിസ്മാനും സാധ്യതകളുണ്ട്.

ടോപ് സ്‌ക്കോറര്‍ പട്ടത്തില്‍ ഹാരിക്് വെല്ലുവിളി ലുക്കാക്കുവാണ്. നാല് ഗോളുകളാണ് ലുക്കാക്കു സമ്പാദിച്ചിരിക്കുന്നത്. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന് സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സെമിയില്‍ അദ്ദേഹം തിളങ്ങുകയും ഗോള്‍ സ്‌ക്കോര്‍ ചെയ്യുകയും ചെയ്താല്‍ സ്വര്‍ണ്ണ ബൂട്ടിന് കാര്യമായ മല്‍സരം വരും. ലൂസേഴ്‌സ് ഫൈനല്‍ എന്ന പോരാട്ടവും സെമി ടീമുകളിലെ താരങ്ങള്‍ക്കുള്ള അവസരമാണ്.

കൈലിയന്‍ എംബാപ്പെ

മികച്ച യുവതാരമായി എന്റെ ശക്തനായ നോമിനി ഫ്രാന്‍സിന്റെ പത്തൊമ്പതുകാരനായ കൈലിയന്‍ എംബാപ്പെയാണ്. അസാമാന്യ മികവാണ് ഈ യുവതാരം എല്ലാ മല്‍സരങ്ങളിലും കാഴ്ച്ചവെക്കുന്നത്. അര്‍ജന്റീനക്കെതിരായ മല്‍സരത്തിലെ ഡബിള്‍ ഗോളോടെ താരപദവിയും ലഭിച്ചിരിക്കുന്നു. ഇംഗ്ലണ്ടിനായി കളിക്കുന്ന റഹീം സ്‌റ്റെര്‍ലിംഗ്, ജെസി ലിന്‍ഗാര്‍ഡ് എന്നിവരും ഭാവി വാഗ്ദാനങ്ങളാണ്. ഗോളുകലൊന്നും ഇത് വരെ സ്‌ക്കോര്‍ ചെയതിട്ടില്ല റഹീം. പക്ഷേ എല്ലാ കളികളിലും അദ്ദേഹത്തിന്റെ വേഗതയും ഇടപെടലുകളും ഗംഭീരമായിരുന്നു. ലിന്‍ഗാര്‍ഡിലെ പോരാളി അവിശ്രമം കുതിക്കുന്ന താരമാണ്.

ജോര്‍ദ്ദാന്‍ പിറ്റ്‌ഫോര്‍ഡ്‌

മികച്ച ഗോള്‍ക്കീപ്പര്‍ സ്ഥാനത്തേക്ക് ഇംഗ്ലണ്ടിന്റെ ജോര്‍ദ്ദാന്‍ പിറ്റ്‌ഫോര്‍ഡാണ് എന്റെ നാമനിര്‍ദ്ദേശം. മെയ് വഴക്കങ്ങളില്‍, ആന്റിസിപ്പേഷനുകളില്‍ അനിതരസാധാരണമായ പാടവമുണ്ട് ഈ ഗോള്‍ക്കീപ്പര്‍ക്ക്. നോക്കൗട്ട് മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ രക്ഷകന്‍ പിറ്റ്‌ഫോര്‍ഡായിരുന്നു. കൊളംബിയക്കെതിരായ പ്രീക്വാര്‍ട്ടറിലെ ഷൂട്ടൗട്ട് മികവും സ്വീഡനെതിരായ ക്വാര്‍ട്ടറിലെ മല്‍സരമികവും മാത്രം മതി യുവ ഗോള്‍ക്കീപ്പറിലെ മികവറിയാന്‍. ഫ്രാന്‍സിന്റെ നായകനായ ഹ്യൂഗോ ലോറിസായിരിക്കും പിറ്റ്‌ഫോര്‍ഡിനുള്ള വെല്ലുവിളി. വളരെ കൂള്‍ ഗോള്‍ക്കീപ്പറാണ് ലോറിസ്.

നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ മികച്ച താരം ലയണല്‍ മെസി, ടോപ് സ്‌ക്കോറര്‍ ജെയിംസ് റോഡ്രിഗസ്, യുവതാരം പോള്‍ പോഗ്ബ, ഗോള്‍ക്കീപ്പര്‍ മാനുവല്‍ ന്യൂയര്‍ എന്നിവരായിരുന്നു. റഷ്യയില്‍ എന്റെ നിരീക്ഷണ പ്രകാരം മികച്ച താരം ലുക്കാ മോദ്രിച്ച്, ടോപ് സ്‌ക്കോറര്‍ ഹാരി കെയിന്‍, മികച്ച യുവതാരം കൈലിയന്‍ എംബാപ്പെ, ഗോള്‍ക്കീപ്പര്‍ ജോര്‍ദ്ദാന്‍ പിറ്റ്‌ഫോര്‍ഡ് എന്നിവരായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

റിലീസ് തീയതി പ്രഖ്യാപിച്ചു; മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ ഡിസംബറില്‍ തിയറ്ററുകളില്‍

Published

on

മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരുന്ന ‘കളങ്കാവല്‍’ റിലീസ് തീയതി ഒടുവില്‍ പ്രഖ്യാപിച്ചു. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മുമ്പ് നവംബര്‍ 27 എന്നാണ് റിലീസ് നിശ്ചയിച്ചിരുന്നത്, എന്നാല്‍ പിന്നീടാണ് തീയതി മാറ്റിയത്. ടീസറില്‍ നിന്നുമാണ് മമ്മൂട്ടി ശക്തമായ വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന നിഗമനം പ്രേക്ഷകരിലുണ്ടായത്.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും സംവിധായകന്‍ ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘കുറുപ്പ്’ സിനിമയുടെ കഥയും ജിതിന്‍ തന്നെയായിരുന്നു ഒരുക്കിയത്. ഈ ചിത്രത്തില്‍ മമ്മൂട്ടി ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലാണ് എത്തുന്നത്. വിനായകന്‍ ഒരുപ്രത്യേക പൊലീസ് ഓഫിസറുടെ വേഷം കൈകാര്യം ചെയ്യുന്നു. ജിബിന്‍ ഗോപിനാഥും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.

Continue Reading

Film

ഐ.എഫ്.എഫ്.കെ : അന്താരാഷ്ട്ര മത്സരത്തില്‍ രണ്ട് മലയാള ചിത്രങ്ങള്‍

ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്.

Published

on

തിരുവനന്തപുരം: ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കുന്ന 29ണ്ടാം കേരള രാജ്യാന്തര ചലച്ചിത്ര മേളക്കായുള്ള (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി. ആദ്യ ദിവസമേ 5,000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ആകെ ഏഴ് ചിത്രങ്ങളാണ്. ഈ വിഭാഗത്തിലെ ഏക മലയാളചിത്രമായി ദേശീയപുരസ്‌കാരജേതാവ് സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍’ ഉള്‍പ്പെടുത്തി.

കൂടാതെ കന്നഡ ചിത്രം അമ്മാങ് ഹില്‍ബെഡാ (Don’t tell mother), ഹിന്ദി ചിത്രങ്ങളായ ലാപ്റ്റീന്‍, ഫുള്‍ പ്ലേറ്റ്, അലാവ്, സോങ്‌സ് ഓഫ് ഫര്‍ഗോട്ടണ്‍ ട്രീസ്, ബംഗാളി ചിത്രം മൊറിചിക (Mirage) എന്നിവയും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളാണ് ഇത്തവണ. ഇതില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമാണ് ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’, സഞ്ജു സുരേന്ദ്രന്റെ ‘ഇഫ് ഓണ്‍ എ വിന്‌റേഴ്‌സ് നൈറ്റ’്. അഞ്ച് സ്പാനിഷ് ചിത്രങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്.

ബിഫോര്‍ ദി ബോഡി, ക്യൂര്‍പോ സിലെസ്റ്റ്, ഹൈഡ്ര, കിസ്സിങ് ബഗ്, ദി കറണ്ട്‌സ്. അന്താരാഷ്ട്ര മത്സരത്തില്‍ റഷ്യന്‍ ചിത്രം ‘ബാക്ക്’റാബിറ്റ്, വൈറ്റ്’റാബിറ്റ്’, അഫ്ഗാന്‍പേര്‍ഷ്യന്‍ ചിത്രം ‘സിനിമാ ജസീറ’, ബംഗാളി ‘ഷാഡോ ബോക്‌സ്’, ഖസാക്കി ‘ദി എലീസ്യന്‍ ഫീല്‍ഡ്’, അറബി ‘ദി സെറ്റില്‍മെന്റ്’, ജാപ്പനീസ് ‘ടു സീസണ്‍സ്, ടു ട്രെയ്‌ഞ്ചേഴ്‌സ്’, ചൈനീസ് ‘യെന്‍ ആന്‍ഡ് ഐലീ’ എന്നിവയും പ്രദര്‍ശിപ്പിക്കും. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ 12 ചിത്രങ്ങളുണ്ട്: സമസ്താ ലോക, അംബ്രോസിയ, കാത്തിരിപ്പ്, ചാവുകല്യാണം, മോഹം, എബ്ബ്, പെണ്ണും പൊറാട്ടും, ഒരു അപസാരക കഥ, അന്യരുടെ ആകാശങ്ങള്‍, ആദി സ്‌നേഹത്തിന്റെ വിരുന്നുമേശ, ശവപ്പെട്ടി, ശേഷിപ്പ് എന്നിവ.

Continue Reading

entertainment

മിഷന്‍ 90 ഡേയ്‌സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.

Published

on

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്‍ട്രോളര്‍ നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന്‍ മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന്‍ 90 ഡേയ്‌സ് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.

Continue Reading

Trending