മുംബൈ: ബോളിവുഡ് താരദമ്പതികളായ സെയ്ഫ്-കരീന ദമ്പതികളുടെ കുഞ്ഞിന്റെ പേര് വിവാദമായതോടെ വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ ഋഷികപൂര്‍. സ്വന്തം കുഞ്ഞിന് എന്തുപേരിടണമെന്ന് മാതാപിതാക്കളാണ് തീരുമാനിക്കേണ്ടതെന്ന് കരീനുടെ അച്ഛന്റെ സഹോദരന്‍ കൂടിയായ ഋഷികപൂര്‍ പറഞ്ഞു.

rishi-kapoor

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കരീന ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. കുഞ്ഞിന് തൈമൂര്‍ അലി ഖാന്‍ പട്ടൗഡി എന്ന് പേരിടുകയും ചെയ്തു. എന്നാല്‍ പേര് വിവാദമാവുകയായിരുന്നു. പേരിനെതിരെ സംഘ്പരിവാര്‍ ശക്തികള്‍ വിമര്‍ശനവുമായി രംഗത്തുവന്നു. മധ്യേഷ്യയില്‍ തിമൂറി സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്റെ പേരില്‍ നിന്നാണ് തൈമുര്‍ എന്ന പേര് ഉരുത്തിരിഞ്ഞത്. ഈ പേര് സേച്ഛാദിപതിയുടേതാണെന്നായിരുന്നു ഉയര്‍ന്നുവന്ന ആക്ഷേപം. കുഞ്ഞിന് മരണം നേരുന്നുവെന്നും കരീനക്ക് സിക്ക വൈറസ് ബാധിക്കട്ടെയെന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ശക്തമായി പ്രതികരിച്ച് ഋഷികപൂര്‍ എത്തിയിരിക്കുന്നത്. സ്വന്തം കുഞ്ഞിന് എന്തുപേരിടണമെന്ന് തീരുമാനിക്കുന്നത് മാതാപിതാക്കളാണെന്നും നിങ്ങള്‍ പോയി പണി നോക്കൂവെന്നും ഋഷി കപൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ആദ്യ ഭാര്യയില്‍ സെയ്ഫിന് രണ്ടു മക്കളുണ്ട്.