ബെളഗാവി: കര്‍ണാടകയിലെ കൃഷ്ണ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തില്‍ ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍. ഏകദേശം 69.75 ലക്ഷം രൂപ വില വരും.

മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സാഗര്‍ പാട്ടീലാണു (30) മരിച്ചതെന്നും മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം.