പതിനാല് പേരുടെ അയോഗ്യരാക്കിയ തീരുമാനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സ്പീക്കര്‍ വിങ്ങിപൊട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡിയെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സ്പീക്കര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ പോയത്.

ഇന്ന് തന്റെ തീരുമാനത്തില്‍ 14 പേരുടെ രാഷ്ട്രീയ ഭാവിയാണ് നഷ്ടപ്പെട്ടത്. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ തനിക്ക് അതില്‍ വലിയ സങ്കടമുണ്ട്. എന്നാല്‍ ഭരണഘടനയെ തകര്‍ക്കുന്ന തീരുമാനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ 14 വിമത എം.എല്‍.എമാരെയും സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു . 11 കോണ്‍ഗ്രസ് എം.എല്‍.എമാരെയും 3 ജെ.ഡി.എസ് എം.എല്‍.എമാരെയുമാണ് സ്പീക്കര്‍ പുറത്താക്കിയത്.

സ്പീക്കറുടെ ചരിത്ര തീരുമാനത്തെ അഭിനന്തിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി സന്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.