kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീന്‍ ഇന്നും ഇഡിക്ക് മുമ്പില്‍ ഹാജരാകില്ല

By webdesk11

September 04, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍മന്ത്രി എസി മൊയ്തീന്‍ ഇന്നും ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ആയതിനാല്‍ ഹാജരാകേണ്ടതില്ലെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. പൊതു അവധി ആയതിനാല്‍ നികുതി രേഖകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇദ്ദേഹം ഇഡിയെ അറിയിക്കുമെന്നാണ് വിവരം.

നേരത്തെ വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഓണം അവധി പറഞ്ഞ് ഒഴിയുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയില്‍ എസി മൊയ്തീന്റെ വീട്ടില്‍ മണിക്കൂറുകളുടെ റെയ്ഡ് ഇഡി നടത്തിയിരുന്നു. പിന്നാലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.