രണ്ടാം ക്ലാസ് വിദ്യാര്‍ഥി പേ വിഷബാധയേറ്റ് മരിച്ചു.കാസര്‍കോട് ചെറുവത്തൂരില്‍ ആണ് സംഭവം.ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എം.കെ. ആനന്ദ് (7) ആണ് മരിച്ചത്. ആലന്തട്ട എ.യു.പി. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഒരു മാസത്തിനിടെ വീടിനടുത്ത് വെച്ച് നായ കടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കടിച്ച നായക്ക് പേ ഉണ്ടായിരുന്നതായാണ് വിവരം.ചികിത്സയില്‍ തുടരുന്നതിനിടെയായിരുന്നു മരണം.