ഉറങ്ങിക്കിടക്കുകയായിരുന്ന മദ്രസാ അദ്ധ്യാപകനെ അര്‍ദ്ധരാത്രിയില്‍ കൊലപ്പെടുത്തിയ കാസര്‍ഗോഡ് ജില്ലയില്‍ ഒരാഴ്ചത്തേക്ക് ജില്ലാ കലക്ടര്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു.

മദ്രസാദ്ധ്യാപകനെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ വര്‍ഗീയ കലാപം ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നിരോധാജ്ഞ. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അയല്‍ ജില്ലകളില്‍ നിന്നും പോലീസ് സേന ജില്ലയിലെത്തിയിട്ടുണ്ട.
ഇന്ന് ജില്ലയില്‍ പൂര്‍ണ്ണഹര്‍ത്താലായിരുന്നു.