ഉപ്പള: കാസര്‍കോഡ് മംഗല്‍പാടി ദേശീയ പാതയില്‍ നയാബസാറിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു. തൃശൂര്‍ ചേലക്കര സ്വദേശി രാമനാരായണ്‍(50), ഭാര്യ വല്‍സല(48), മകന്‍ രഞ്ജിത്ത്(20), രഞ്ജിത്തിന്റെ സുഹൃത്ത് നിതിന്‍(20) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മംഗല്‍പ്പാടി ഗവ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കര്‍ണാടകയിലെ ആയുര്‍വേദ കോളേജ് വിദ്യാര്‍ത്ഥികളായ രഞ്ജിത്ത്, നിതിന്‍ എന്നിവര്‍ ക്രിസ്മസ് അവധിക്കുശേഷം കോളേജിലേക്ക് മടങ്ങുകയായിരുന്നു. പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം. നാലുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.