കാസര്‍കോഡ്: കാസര്‍കോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരന്റെ വീടിന് നേരെ ബോംബേറ്. കല്യോട്ട് കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേശിന്റെയും ശരത്‌ലാലിന്റേയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിന് നേരെയാണ് സ്റ്റീല്‍ ബോംബെറിഞ്ഞത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.

സംഭവസമയത്ത് ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. സി.പി.എമ്മാണ് പിന്നിലെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. പ്രദേശത്ത് പൊലീസ് കനത്ത ജാഗ്രതയിലാ