Connect with us

kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; റേഷൻകട തകര്‍ത്തു

ഫെൻസിങ് തകർത്താണ് ചക്കക്കൊമ്പൻ അകത്ത് കയറിയത്

Published

on

ഇടുക്കി : ഇടുക്കിയിൽ പന്നിയാറിലെ റേഷൻ കടയിൽ കാട്ടാന ആക്രമണം. ചക്ക കൊമ്പനാണ് റേഷൻ കട ആക്രമിച്ചത്. റേഷൻ കടയുടെ ചുമരുകൾ ആന ഇടിച്ച് തകർത്തു. ഫെൻസിങ് തകർത്താണ് ചക്കക്കൊമ്പൻ അകത്ത് കയറിയത്.

മുന്‍പ് അരിക്കൊമ്പൻ സ്ഥിരമായി തകർത്തിരുന്ന റേഷൻകടയാണിത്. ഇന്ന് പുലർച്ചെ 3.30 യോട് കൂടിയാണ് ആന റേഷൻ കട ആക്രമിച്ചത്. അന്ന് റേഷൻ കട സ്ഥിരമായി തകർക്കുന്നതിനാല്‍ റേഷൻ കൊടുക്കാൻ പറ്റാത്ത സാഹചര്യം വന്നതോടെയാണ് അരിക്കൊമ്പനെ ഇവിടുന്ന് മാറ്റി, പിന്നീട് റേഷൻ കട പുതുക്കി പണിതത്

Trending