ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ക്ക്. ‘ഗുരുപൗര്‍ണമി’ എന്ന കൃതിക്കാണ് പുരസ്‌കാരം. ശ്രീനാരായണ ഗുരിവിന്റെ ജീവിതവും ദര്‍ശനവും പറയുന്നതാണ് കൃതി.

നേരത്തെ 2010- ല്‍ കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. സമഗ്രസംഭവാനക്കുള്ള പുരസ്‌കാരമായിരുന്നു ലഭിച്ചത്. ആശാന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പാമ്പാട്ടി, ഹൃദയവീണ, കസ്തൂരി ഗന്ധി, കന്നിപ്പൂക്കള്‍, ഉര്‍വ്വശീപൂജ തുടങ്ങിയവയാണ് പ്രധാന കവിതകള്‍. 150 ഓളം ചിത്രങ്ങളില്‍ ഗാനം രചിച്ചിട്ടുണ്ട്.

കേരള ഭാഷാ ഇന്‍സ്റ്റിറ്റൂട്ടില്‍ സബ്ബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.