ഇടുക്കി: കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായശേഷം വിശ്രമത്തിലായിരുന്ന യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. മുണ്ടിയെരുമ പുത്തന്‍പുരയ്ക്കല്‍ വിജുമോന്‍(47) ആണ് മരിച്ചത്. വിജുവിന്റെ സഹോദരന്‍ സുരേഷാണ് കരള്‍ നല്‍കിയത്.

തുടര്‍ ചികിത്സക്കായി എറണാകുളത്ത് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജുവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രണ്ട് ദിവസം തീവ്രപരചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നെങ്കിലും ഞായറാഴ്ച്ച വൈകിട്ട് നാലുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. രക്ത സമ്മര്‍ദം കുറഞ്ഞതും, തുടര്‍ന്നുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡിലെ ലൈന്‍മാനായിരുന്നു വിജു.