കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. മാലൂരില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും കതിരൂരില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്. മാലൂരില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

മാലൂര്‍ പൊലീസ് സ്റ്റേഷനില്‍ പോയി മടങ്ങുമ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചു തകര്‍ത്ത ശേഷം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ബി ജെ പി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ചേലമ്ബ്ര രാജന്‍, പാര്‍ട്ടി മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍, നീര്‍വേലില്‍ അനീഷ്, മോഹനന്‍, ഗംഗാധരന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സുനില്‍ കുമാറിന്റെയും ഗംഗാധരന്റെയും തലക്കും കാലിനും ഗുരുതരമായി പരിക്കുണ്ട്.ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കതിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രവീണിനാണ് വെട്ടേറ്റത്. ബൈക്കില്‍ സഞ്ചരിക്കവേ മുഖംമൂടി സംഘം ആക്രമിക്കുകയായിരുന്നു. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സി പി ഐ എം ആണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു