Connect with us

Video Stories

ബ്ലാസ്റ്റേര്‍സ് നെഞ്ചിടിപ്പ്

Published

on

ബ്രസീലിന്റെ യുവതാരം മാര്‍സലീനോ, സെനഗലില്‍ നിന്നുള്ള 22 കാരന്‍ ബാദ്രെ ബാദ്ജി- രണ്ട് പേരുടെയും വേഗതയും ആവേശവും ഡല്‍ഹിക്ക് സമ്മാനിച്ചത് മൂന്ന് ഗോളുകള്‍ മാത്രമല്ല-ശക്തമായി കുതിക്കാനുള്ള ഊര്‍ജ്ജവുമാണ്. ചാമ്പ്യന്മാരായ ചെന്നൈയാവട്ടെ ബെര്‍നാര്‍ഡോ മെന്‍ഡി, മെഹ്‌റാജുദ്ദീന്‍ വാദു, ജെജെ തുടങ്ങിയ ക്ഷീണിതരുടെ ആലസ്യത്തില്‍ സ്വന്തം മൈതാനത്ത് ഏറ്റവും വലിയ തോല്‍വിയാണ് രുചിച്ചത്.

മാര്‍സലീനോയുടെ ഇരട്ട ഗോളുകള്‍-ഒന്ന് സുന്ദരമായ പെനാല്‍ട്ടിയാണെങ്കില്‍ മറ്റൊന്ന് ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം പതിപ്പില്‍ പിറന്ന അതിമനോഹര ഗോളായിരുന്നു. ഈ രണ്ട് ഗോളുകളിലും വില്ലന്മാരായത് ചെന്നൈ ഡിഫന്‍സായിരുന്നു. പോയ തവണ ടീമിന് കിരീടം സമ്മാനിക്കുന്നതില്‍ സെന്‍ട്രല്‍ ഡിഫന്‍ഡറുടെ ജോലി ഭംഗിയായി നിര്‍വഹിച്ച മെന്‍ഡിയെ പോലെ ഒരു കരുത്തന്‍ പിഴവുകള്‍ മാത്രം വരുത്തിയപ്പോള്‍ വാദുവിലെ അനുഭവസമ്പന്നന്‍ യുവതാരങ്ങളുടെ വേഗതക്കൊപ്പം കുതിക്കാനാവാതെ പലപ്പോഴും കാഴ്ച്ചക്കാരനായി.

രണ്ട് ഇറ്റലിക്കാര്‍, മറ്റരേസിയും സംബ്രോട്ടയും തന്ത്രം പറഞ്ഞ് കൊടുത്ത പോരാട്ടം മാത്രമായിരുന്നില്ല മറീന അറീനയിലെ പ്രത്യേകത- രണ്ട് ടീമിലും മികച്ച ഡിഫന്‍ഡര്‍മാര്‍. അനസ് എടതൊടിക ഡല്‍ഹി പ്രതിരോധത്തെ നയിച്ചപ്പോള്‍ മെന്‍ഡിക്കായിരുന്നു ചെന്നൈ നായകത്വം. എന്നിട്ടും കളിയില്‍ നാല് ഗോള്‍ പിറന്നത് മുന്‍നിരക്കാരുടെ വേഗതയിലും മധ്യനിരക്കാരുടെ ഭാവനയിലുമാണ്. ചെന്നൈ നിരയില്‍ അവരുടെ ഗോള്‍ സ്‌ക്കോറര്‍ ദുദു ഒമാഗമി മാത്രമാണ് മിന്നിയതെങ്കില്‍ ജെജെ ചിത്രത്തില്‍ പോലുമുണ്ടായിരുന്നില്ല. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ തന്നെ ചാമ്പ്യന്മാരെ മൂന്ന് ഗോളിന് തകര്‍ത്തുവിട്ട ഡല്‍ഹിക്കാര്‍ക്ക് മുന്നിലേക്കാണ് ഇനി നമ്മുടെ ബ്ലാസ്‌റ്റേഴ്‌സ് വരുന്നത്-കൊച്ചിയിലെ കാര്യം ഇനി കണ്ടറിയേണ്ടിയിരിക്കുന്നു. രണ്ട് കളികള്‍ ഇതിനകം തോറ്റ ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചിടിപ്പ് ഇപ്പോള്‍ തന്നെ ഉയരുന്നുണ്ട്.

Video Stories

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അമ്മയുടെ ശകാരം; വിദ്യാര്‍ഥിനി ജീവനൊടുക്കി

. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സുനിതയാണ് ആത്മഹത്യ ചെയ്തത്.

Published

on

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ജീവനുടുക്കി. ഉത്തര്‍പ്രദേശിലെ ലക്‌നോവിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സുനിതയാണ് ആത്മഹത്യ ചെയ്തത്.

അമിതമായി മൊബൈല്‍ ഫോണില്‍ കളിച്ചതോടെ അമ്മ കുട്ടിയെ ശകാരിക്കുകയായിരുന്നു. തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ കുട്ടി വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Continue Reading

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Trending