Connect with us

Culture

കലിപ്പല്ല,കട്ടകിതപ്പ് ; ഗോളില്ല, നല്ല നീക്കങ്ങളില്ല, വിരസമായ മല്‍സരം

Published

on

കളിവിരുന്ന് പ്രതീക്ഷിച്ചെത്തിയ അമ്പതിനായിരത്തോളം കാണികള്‍ക്ക് മുന്നില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കളി മറന്നു. കട്ടക്കലിപ്പിന് പകരം കട്ടക്കിതപ്പ്.. സുന്ദരമായ ഒരു ഗോള്‍ നീക്കവുമില്ലാതെ ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മിലുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിലെ ഉദ്ഘാടന മത്സരം ഗോളില്ലാ സമനിലയില്‍ കലാശിച്ചു. എതിര്‍വല കുലുക്കാതെ തന്നെ ഇരുടീമുകളും ഓരോ പോയിന്റ് വീതം നേടി പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറന്നു. 24ന് ജംഷെഡ്പൂര്‍ എഫ്.സിക്കെതിരെ ഇതേ വേദിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. മികച്ച താരനിരയുമായി കളത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്്‌സിന് മേല്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത സമ്പൂര്‍ണാധിപത്യം പുലര്‍ത്തി. പന്തടക്കത്തിലും പാസിങിലും അറ്റാക്കിങിലും മിടുക്ക് കാട്ടിയ കൊല്‍ക്കത്തക്ക് ഫിനിഷിങിലെ മികവില്ലായ്മയാണ് വിജയം നിഷേധിച്ചത്. ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മികച്ച കൡപ്രതീക്ഷിച്ച് മഞ്ഞയണിഞ്ഞെത്തിയ ആരാധകര്‍ കളി വിരസമായതോടെ താരങ്ങളെ കൂക്കിവിളിച്ചു. അവസരങ്ങള്‍ തുലച്ചപ്പോള്‍ വിനീത് അടക്കമുള്ള മലയാളി താരങ്ങളും ആരാധകരുടെ കൂവലിന് ഇരയായി.

കളി തുടങ്ങിയത് കൊല്‍ക്കത്തയാണെങ്കിലും ഗോളിലേക്കുള്ള ആദ്യ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നായിരുന്നു. നാലാം മിനുറ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് മിലന്‍ സിങ് തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ വലക്ക് പുറത്തായി. തുടക്കത്തിലെ ഊര്‍ജ്ജം പിന്നീട് ബ്ലാസ്റ്റേഴ്‌സ് നിരയില്‍ കണ്ടില്ല. പന്തടക്കത്തിലായിരുന്നു കൊല്‍ക്കത്തയുടെ ശ്രദ്ധ. ഇടയ്ക്ക് ചില ഗോള്‍ ശ്രമങ്ങള്‍ നടത്തി. 13ാം മിനുറ്റില്‍ ഹിതേശ് ശര്‍മ്മയിലൂടെ അക്കൗണ്ട് തുറക്കാന്‍ കൊല്‍ക്കത്തക്ക് മികച്ച അവസരം ല’ിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സില്‍ നിന്ന് 19കാരന്‍ തൊടുത്ത ഷോ’ട്ട് റെച്ചുബ്ക കൃത്യസമയത്ത് ഡൈവ് ചെയ്ത് തട്ടിയകറ്റി. സന്ദര്‍ശകര്‍ പന്തില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. സെക്വീഞ്ഞോയും ഹിതേശ് ശര്‍മ്മയും പലവട്ടം ബ്ലാസ്‌റ്റേഴേ്‌സ് ഗോള്‍മുഖത്തെത്തി. പക്ഷേ ഫിനിഷിങിലെ അ’ാവം കൊല്‍ക്കത്തക്ക് വിനയായി. ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ ഒരു നീക്കവും ആരാധകരില്‍ ആവേശമുണ്ടാക്കിയില്ല. കറേജ് പെക്കൂസണ്‍ ഓടിക്കളിച്ചു, പക്ഷേ പാസില്‍ കൃത്യതയുണ്ടായില്ല. ഗോളടിക്കാന്‍ പാകത്തില്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷയില്‍ ബെര്‍ബറ്റോവ് വലതു വിങിലേക്ക് നല്‍കിയ പാസുകള്‍ വിനീതും റിനോ ആന്റോയും അലക്ഷ്യമായി തട്ടികളിച്ചു. ഇയാന്‍ ഹ്യൂമിന് പന്ത് കിട്ടിയത് അപൂര്‍വം. 43ാം മിനുറ്റില്‍ ബോക്‌സിനകത്ത് നിന്ന് ഒരു ബൈസിക്കിള്‍ കിക്കിന് ശ്രമിച്ചു.

പന്ത് കാലില്‍ കണക്ടായത് പോലുമില്ല. ഇരുവലയിലും പന്തെത്തിയില്ലെങ്കിലും കൊല്‍ക്കത്തയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു ആദ്യ പകുതിയില്‍ കണ്ടത്. മാറ്റങ്ങളില്ലാതെ ഇരുടീമുകളും രണ്ടാം പകുതിക്കിറങ്ങി. കളിയിലും മാറ്റമുണ്ടായില്ല. അമ്പതാം മിനുറ്റില്‍ വലയുടെ വലതു’ാഗത്ത് നിന്ന് സി.കെ വിനീത് തൊടുത്ത ഷോട്ട്്് ദേബ്ജിത് മജുംദാര്‍ തട്ടിയകറ്റി. പന്ത് പെക്കൂസണിന്റെ മുന്നില്‍ വീണെങ്കിലും താരം ലക്ഷ്യം മറന്നു. 60ാം മിനുറ്റില്‍ ഹ്യൂമിനെ മ്യൂലെന്‍സ്റ്റീന്‍ തിരികെ വിളിച്ചു. പകരക്കാരനായി വന്നത് ഡച്ചുകാരന്‍ മാര്‍ക്ക് സിഫ്‌നോസ്. സമനില കുരുക്കഴിക്കാന്‍ ജാസി കുക്കിക്ക് പകരം മുന്നേറ്റത്തില്‍ റോബിന്‍ സിങിനെ കൊല്‍ക്കത്ത പരീക്ഷിച്ചു. 70ാം മിനുറ്റില്‍ ബോക്‌സിന്റെ വലത് ‘ാഗത്ത് നിന്ന് സെക്വീഞ്ഞയുടെ കിടിലന്‍ ഷോട്ട് പോസ്റ്റില്‍ തട്ടിയകന്നു, കൊല്‍ക്കത്തക്ക് നിര്‍’ാഗ്യം, ഗാലറിയില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പ്. ബ്ലാസ്റ്റേഴ്‌സ് വീണ്ടും താരങ്ങളെ മാറ്റി. സി.കെ വിനീതിന് പകരം പ്രശാന്തും പെക്കൂസണിന് പകരം ജാക്കിചന്ദ് സിങും വന്നെങ്കിലും കളിയും സ്‌കോര്‍ ബോര്‍ഡും മാറിയില്ല.

പരിശീലന മത്സരത്തിനിടെ പരിക്കേറ്റ പ്രതിരോധ താരം വെസ് ബ്രൗണിനെ ഒഴിവാക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഇലവന്‍ പ്രഖ്യാപിച്ചത്. ദിമിതര്‍ ബെര്‍ബറ്റോവും ഇയാന്‍ ഹ്യൂമുമായിരുന്നു മുന്നില്‍. മധ്യനിരയില്‍ സി.കെ വിനീത്, മിലന്‍ സിങ്, അരാറ്റ ഇസുമി, കറേജ് പെക്കൂസണ്‍. സന്ദേശ് ജിങ്കാനൊപ്പം പ്രതിരോധം കാക്കാന്‍ ലാകിക് പെസിക്, റിനോ ആന്റോ, ലാല്‍റുവത്താര എന്നിവര്‍. പോള്‍ റെച്ചുബ്കയായിരുന്നു വല കാത്തത്. റോബി കീനിന്റെ അസാനിധ്യത്തില്‍ സെക്വീഞ്ഞോ, ജാസി കുക്കി എന്നിവരെ മുന്നില്‍ നിര്‍ത്തിയായിരുന്നു കൊല്‍ക്കത്ത ഇറങ്ങിയത്. യൂജിന്‍സെണ്‍ ലിങ്‌ദോ, റൂപെര്‍ട്ട് നോംഗ്രം, ഹിതേശ് ശര്‍മ്മ എന്നിവരായിരുന്നു മധ്യനിരയില്‍. കീഗന്‍ പെരേര, പ്രബീര്‍ ദാസ്, ജോര്‍ദി മോണ്ടല്‍, തോം തോര്‍പ്പ് എന്നിവര്‍ പ്രതിരോധ കോട്ട കെട്ടി.

 

 

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending