ആലപ്പുഴ: അച്ചൻ കോവിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. തീരപ്രദേശങ്ങളായ ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന,പള്ളിപ്പാട് പ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണം. വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശത്തുള്ളവർ തങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ, അവശ്യവസ്തുക്കൾ എന്നിവ പ്രത്യേകം കിറ്റുകളിലാക്കി സൂക്ഷിക്കണം. ഇത് വീടിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിലാണ് സൂക്ഷിക്കേണ്ടതെന്നും കളക്ടർ അറിയിച്ചു.