Video Stories
അണപൊട്ടുന്ന ജനരോഷം
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംസ്ഥാനം പ്രളയദുരന്തത്തിനും വ്യാപകമായ ഉരുള്‍പൊട്ടലിനും വിധേയമായിരിക്കയാണ്. കഴിഞ്ഞവര്‍ഷമുണ്ടായ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ കേരളം നേരിട്ട കൊടിയ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ സംസ്ഥാന ഭരണകൂടം വലിയ തോതിലുള്ള നടപടികള്‍ക്കിറങ്ങുകയാണെന്നാണ് അന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടതും ജനങ്ങള്‍ക്ക് വലിയ വായില്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്കിയതും. 2018 ആഗസ്തിലുണ്ടായ പ്രളയത്തിലും അണക്കെട്ടുകള്‍ തുറന്നുവിട്ടതുമൂലവും അഞ്ഞൂറോളം പേര്‍ക്കാണ് ജീവന് ബലികൊടുക്കേണ്ടിവന്നത്. അര ലക്ഷത്തോളം കോടി രൂപയുടെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത്തവണയും അതേസമയത്തുണ്ടായ മഴയും ഉരുള്‍പൊട്ടലുകളും താരതമ്യേന വടക്കന്‍ ജില്ലകളെ വലിയ ദുരന്തത്തില്‍ അകപ്പെടുത്തി. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ മലയിടിച്ചിലില്‍ അറുപതോളം പേരാണ് മരണമടഞ്ഞത്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്‍പതോളംപേര്‍ക്കും ജീവന് വെടിയേണ്ടിവന്നു. മൂന്നു ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇവര്‍ക്കെല്ലാം സഹായമെത്തിച്ചത് നൗഷാദിനെ പോലുള്ള സുമനസ്കരാണ്. രണ്ടു വര്‍ഷത്തിനകം ഇരുപതിനായിരം കോടിയുടെ നാശം കൃഷിയുടെയും മൃഗങ്ങളുടെയും കാര്യത്തിലുണ്ടായെന്നാണ് കണക്ക്. രാജ്യത്തുതന്നെ ഒന്നാം സ്ഥാനമാണിത്. ഉരുള്‍പൊട്ടലില്‍ പതിനാറു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതിനുമുമ്പേ തിരച്ചില്‍ അവസാനിപ്പിച്ചു.
ഇവിടെയൊരു സര്‍ക്കാരേയില്ലെന്ന് തോന്നിപ്പിക്കുന്ന രീതിയാണ് പ്രളയങ്ങളുടെ കാര്യത്തിലുണ്ടായതെങ്കില്‍, ഭരണഘടനാസ്ഥാപനമായ പബ്ലിക് സര്‍വീസ് കമ്മീഷന്റെ കാര്യത്തില്‍ അടുത്തിടെ പുറത്തായത് സര്‍ക്കാരിലെയും ഭരണകക്ഷികളിലെയുംപെട്ടവര്‍ നടത്തിയ വ്യാപകമായ ജോലി തട്ടിപ്പാണ്. മധ്യപ്രദേശിലെ വ്യാപം തട്ടിപ്പിനെ വെല്ലുന്നതാണ് സംസ്ഥാനത്തേതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതിനൊക്കെ എതിരായ വന്‍ ജനരോഷമാണ് ഇന്നലെ രാവിലെ മുതല്‍ ദിവസം മുഴുവന്‍ നീണ്ട രാപ്പകല്‍സമരത്തിലൂടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രളയത്തെതുടര്‍ന്ന് വയനാട്ടിലെയും പാലാ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് കോട്ടയത്തെയും സമരങ്ങള്‍ മാറ്റിവെച്ചെങ്കിലും മറ്റന്നാളത്തെ തൃശൂരിലേതൊഴികെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അഭൂതപൂര്‍വമായ പ്രവര്‍ത്തക പങ്കാളിത്തമാണ് ഇവയില്‍ ദശ്യമായത്. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത് അക്രമ സമരങ്ങളിലൂടെയല്ലെന്നും സമാധാനപരമായ ജനകീയ പരിപാടികളിലൂടെയാണെന്നും തിരിച്ചറിയുന്ന ഐക്യജനാധിപത്യമുന്നണിയുടെ രാപ്പകല്‍ സമരം ജനങ്ങളുടെ ഹൃദയസ്പന്ദനം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതായി മാറി. ഇരുളില്‍ ജനങ്ങളുടെ കാവല്ഭടന്മാരായി ഉണര്‍ന്നിരുന്നവര്‍ ജനസേവനത്തിന്റെ ഉത്തമമാതൃകയായി.
കമ്യൂണിസ്റ്റുകള്‍ക്ക് അക്രമസമരം നടത്താനല്ലാതെ ഭരിക്കാനറിയില്ലെന്ന് പറഞ്ഞത് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ്. പശ്ചിമബംഗാളിനെയും കേരളത്തെയും സംബന്ധിച്ചും അങ്ങനെതന്നെയാണെന്നതാണ് ചരിത്രവും വര്‍ത്തമാനവും. അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് മാത്രമല്ല, അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ ക്രമസമാധാനസംവിധാനങ്ങള്‍കൊണ്ട് ദ്രോഹിക്കുന്ന നിലപാടാണ് പിണറായി വിജയന് സര്‍ക്കാര്‍ കഴിഞ്ഞമൂന്നു കൊല്ലമായി ചെയ്തുകൊണ്ടിരിക്കുന്നത്. മഹാപ്രളയം സംഭവിച്ചത് പ്രകൃതിയുടെ മേലുള്ള അനാശ്യമായ മനുഷ്യ ക്കൈകടത്തല്‍ കാരണമാണെങ്കില്‍ കഴിഞ്ഞ വര്‍ഷം നിരവധി മരണങ്ങള്‍ക്കും കോടികളുടെ കൃഷി, സ്വത്തുനാശത്തിനിടയാക്കിയത് അണക്കെട്ടുകളും മറ്റും കൈകാര്യം ചെയ്തതിലെ ഭരണകൂട വീഴ്ച മൂലമാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി സാക്ഷ്യപ്പെടുത്തിയതാണ്.
പ്രളയ ബാധിത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുവേണ്ടി കുറെ വാര്‍ത്താസമ്മേളനങ്ങളും വിദേശ പര്യടനങ്ങളും നടത്തിയെന്നതൊഴിച്ചാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടുകഴിഞ്ഞു. ദുരന്തമുണ്ടായ പ്രദേശങ്ങളിലെ വനഭൂമികള്‍ കയ്യേറിയത് ഭരണകക്ഷിയുടെ ഉത്തരവാദിത്തപ്പെട്ടവരാണ്. പ്രളയബാധിതരുടെ പുനരധിവാസത്തിന് യാതൊന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പറയുന്നത് ദുരന്തബാധിത പ്രദേശങ്ങളിലെ മനുഷ്യര്‍ തന്നെയാണ്. വീടും പുരയിടവും കൃഷിയും കൃഷിയിടവും ഒലിച്ചുപോയതോടെ ജീവന് മാത്രം കൈയില്‍പിടിച്ച് നാളുകളെണ്ണിക്കഴിയേണ്ടിവരികയാണ് കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ഈ നിമിഷവും. പല കുടുംബങ്ങളും കുഞ്ഞുകുട്ടി-വൃദ്ധ പരാധീനതകളുമായി സാമ്പത്തിക മാന്ദ്യത്തില്‍ വരുമാനം നിലച്ച് വാടക വീടുകളില്‍ കഴിയുന്നു. ജനങ്ങളുടെ സംഭാവനപ്പണത്തില്‍നിന്ന് ചെറിയൊരംശം എടുത്തുകൊടുത്തുവെന്നല്ലാതെ കേന്ദ്ര വിഹിതംപോലും ഒരു വര്‍ഷം കഴിഞ്ഞിട്ടും വിതരണം ചെയ്യാനായിട്ടില്ല. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞയാഴ്ച നഷ്ട പരിഹാരത്തുക മുഴുവന്‍ വിതരണം ചെയ്യാമെന്ന ്സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നെങ്കിലും ഇപ്പോഴുമത് പൂര്‍ത്തിയായിട്ടില്ല.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് ആളെ റിക്രൂട്ട്ചെയ്യുന്ന പി.എസ്.സിയെ ‘കോപ്പിയെസ്സി’ ആക്കിയതാണ് മറ്റൊരു സര്‍ക്കാര്‍വക ദുരന്തം. സി.പി.എം അനുഭാവികളും എസ്.എഫ്.ഐക്കാരും പി.എസ്.സിയുടെ മഹനീയമായ റിക്രൂട്ടിംഗ് സംവിധാനത്തെ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കുള്ള കേന്ദ്രമാക്കിയത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ നീറുന്ന നോവാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കുട്ടിസഖാക്കളുടെ കത്തിക്കുത്തില്ലായിരുന്നുവെങ്കില്‍ പൊലീസ് അടക്കമുള്ള സര്‍ക്കാര്‍വകുപ്പുകളില്‍ കൊടും ക്രിമിനലുകള്‍ കയറിപ്പറ്റി ജനതയുടെ മുകളില്‍ തീരാഭാരമായി മാറുമെന്നാണ് കോപ്പിയടി സംഭവത്തിലൂടെ വെളിപ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷിക്കില്ലെന്ന പരസ്യമായി പറഞ്ഞ മുഖ്യമന്ത്രിക്ക് വിജിലന്‍സ് അന്വേഷണത്തിലൂടെ സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടിവന്നു. മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന ഐ.എ.എസ്സുകാരന് ശ്രീറാം വെങ്കിട്ടരാമന്റേതുപോലെ ഇവയിലൊക്കെ പ്രതികള്‍ ശിക്ഷിക്കപ്പെടുമോ എന്ന് കണ്ടുതന്നെ അറിയണം. വിശ്വാസ സംരക്ഷണത്തിലെ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ഇരട്ടത്താപ്പടക്കമുള്ള വിഷയങ്ങള്‍ തുറന്നുകാട്ടപ്പെട്ട രാപ്പകല്‍ സമരത്തിന്റെ താക്കീത് അവഗണിക്കാനാണ് ഭാവമെങ്കില്‍ ഇടതുപക്ഷത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകും സംഭവിക്കാനിരിക്കുന്നത്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

