kerala
പ്രിയവര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി തടഞ്ഞു
പ്രിയയുടെ നിയമനത്തില്‍ തെറ്റില്ലെന്നായിരുന്നു സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വാദം.
കൊച്ചി : കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികക്കായി ഒന്നാംറാങ്ക് നല്‍കിയ പ്രിയവര്‍ഗീസിന്റെ നിയമനം ഹൈക്കോടതി തടഞ്ഞു. നിയമനാധികാരിയായ സ്‌ക്രൂട്ടിനി സമിതിയുടെ നടപടി തെറ്റാണെന്ന് കോടതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറിയും സി.പി.എം മുന്‍എം.പിയുമായ കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയവര്‍ഗീസ്. പ്രിയയുടെ നിയമനത്തില്‍ തെറ്റില്ലെന്നായിരുന്നു സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വാദം. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കംചെയ്യാന്‍ നിയമം കൊണ്ടുവരാനിരിക്കെയുള്ള ഈ വിധി സര്‍ക്കാരിനെയും സി.പി.എമ്മിനെയും സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്. തദ്ദേശസ്ഥാപനങ്ങളിലും സഹകരണസ്ഥാപനങ്ങളിലും സര്‍വകലാശാലകളിലുമുള്‍പ്പെടെ സി.പി.എമ്മുകാരെയും അവരുടെ ബന്ധുക്കളെയും നിയമിക്കുന്നത് വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലുള്ള വിധിക്ക് വളരെയേറെ രാഷ്ട്രീയപ്രാധാന്യമുണ്ട്.
എട്ടുവര്‍ഷത്തെ അധ്യാപനപരിചയം വേണമെന്ന യു.ജി.സി ചട്ടം ലംഘിച്ചാണ് പ്രിയയെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാംറാങ്കുകാരനായ ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളം വിഭാഗംമേധാവി ജോസഫ്സ്‌കറിയയാണ് ഹര്‍ജി നല്‍കിയിരുന്നത്. കാല്‍നൂറ്റാണ്ട് അധ്യാപനപരിചയവും നൂറില്‍പരം ഗവേഷണപ്രബന്ധങ്ങളുമുള്ള ജോസഫ് സ്‌കറിയയെയും മലയാളം സര്‍വകലാശാലയിലെ രണ്ട് അദ്ധ്യാപകരെയും പിന്തള്ളിയാണ് പ്രിയവര്‍ഗീസിന് ഒന്നാംറാങ്ക് നല്‍കിയത്. പ്രിയയ്ക്ക് അഞ്ചുവര്‍ഷവും അഞ്ചുദിവസവും മാത്രമാണ് പരിചയം. പ്രിയ പിഎച്ച് ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്‌സ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ പോയതുമൊക്കെ അധ്യാപനപരിചയമായി കണക്കാക്കിയാണ് നിയമനം നല്‍കാനൊരുങ്ങുന്നതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാക്കാനാവില്ലെന്നാണ് കോടതി തീര്‍പ്പുകല്‍പിച്ചിരിക്കുന്നത്. ഗവര്‍ണറും നേരത്തെ നിയമനം തടഞ്ഞിരുന്നു.
അപേക്ഷകരായ നാലുപേരില്‍ ഏറ്റവുംകുറവ് റിസര്‍ച്ച് സ്‌കോറുള്ളയാളായിരുന്നു പ്രിയ. അധ്യാപനത്തോടൊപ്പം ഗവേഷണം നടത്തിയാലേ ആ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയൂ. പ്രിയയുടെ ഗവേഷണകാലം അധ്യാപന പരിചയത്തില്‍പ്പെടുന്നില്ല. പിഎച്ച് ഡി ഹാജര്‍ സംബന്ധിച്ചും സംശയമുണ്ടെന്നാണ് യു ജി സി ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ പി.എച്ച്.ഡി പഠനവും ഡെപ്യൂട്ടേഷന്‍ കാലാവധിയുമൊക്കെ അധ്യാപനപരിചയമായി കണക്കാക്കണമെന്നായിരുന്നു പ്രിയ വര്‍ഗീസിന്റെ വാദം. സ്റ്റുഡന്റ്‌സ്ഡയറക്ടര്‍ പദവിയിലിരിക്കെ എന്‍.എസ.്എസ് കോ-ഓര്‍ഡിനേറ്ററായിരുന്നുവെന്നും പ്രിയ പറയുന്നു. അധ്യാപകര്‍ രാഷ്ട്രനിര്‍മാതാക്കളാണെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു പ്രിയയുടെവാദം. റാങ്ക് പട്ടികമാത്രമേ തയ്യാറാക്കിയിട്ടുള്ളൂവെന്നും നിയമനം ലഭിച്ചിട്ടില്ലെന്നും പ്രിയ വാദിച്ചു.
ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പ്രിയവര്‍ഗീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതിയുടേതായി വന്ന വാര്‍ത്തയില്‍ പരാമര്‍ശിച്ചതുപോലെ നാഷണല്‍ സര്‍വീസ് സ്‌കീമിനെ കോടതി അധിഷേപിച്ചിട്ടില്ലെന്നും, കോടതിയില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ കോടതിക്കുള്ളില്‍തന്നെ നില്‍ക്കണമെന്നും കോടതി പരാമര്‍ശിച്ചു.’കുഴിവെട്ട്’ എന്ന പ്രയോഗം താന്‍ പ്രയോഗിച്ചതായി ഓര്‍മയിലില്ലെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായി കുഴി വെട്ടിയത് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഹൈക്കോടതിയുടെ പരാമര്‍ശനത്തിനു മറുപടിയായി പ്രിയ വര്‍ഗീസ് താന്‍ കുഴിമാത്രമല്ല, കക്കൂസ് കുത്തിയതിലും അഭിമാനമുണ്ടെന്ന് കാട്ടി ഫേസ്ബുക്ക്പോസ്റ്റിടുകയും പിന്നീട് വിവാദമായതോടെ പിന്‍വലിക്കുകയും ചെയ്തിരുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
kerala
ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി
കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.
ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്കാന് സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.
ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
kerala
വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി
മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി
ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.
-
GULF9 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
Video Stories21 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

