തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ ഒരാഴ്ചയാണ് സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗണ്‍ കാര്യമായ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.
80 % പേരും അനാവശ്യമായി യാത്ര ചെയ്യുകയാണെന്നും ചോദ്യം ചെയ്താല്‍ ഓരോ ന്യായീകരണം നിരത്തുകയാണെന്നും ഡിജിപിക്കു ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയിരുന്നു. 41,000ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.