കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഒരു ലോക്ക് ഡൗണ്‍ ഉടനെ വേണ്ടെന്ന തീരുമാനത്തില്‍ മന്ത്രിസഭാ യോഗം. നിലവില്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് മിനി ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നുണ്ട്. ഇതു കൂടാതെ എല്ലാ ദിവസവും നൈറ്റ് കര്‍ഫ്യൂവും വൈകിട്ടോടെ കടകള്‍ എല്ലാം അടയ്ക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ എത്രത്തോളം ഫലപ്രദമായെന്ന് വിലയിരുത്തിയ ശേഷം മാത്രം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ എന്ന സാധ്യത പരിശോധിച്ചാല്‍ മതിയെന്നാണ് യോഗത്തിലെ ധാരണ.