kerala
അതിക്രമങ്ങളില്‍ വിറങ്ങലിച്ച് കേരളം
കേരളത്തെ ഞെട്ടി വിറപ്പിച്ച കൊലപാതകങ്ങളുടെ നീണ്ട നിരയുമായി 2021 കടന്നുപോയതിന് പിറകെ 2022 ലും കേള്‍ക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. എന്തിനായിരുന്നുവെന്ന് പോലും ഉത്തരം കിട്ടാത്ത കൊലപാതകങ്ങളായിരുന്നു 2021 ല്‍. ഒരു നിമിഷത്തെ പകയും പ്രതികാരവും ജീവനെടുക്കുന്നതില്‍ എത്തി നില്ക്കുമ്പോള് വികാരങ്ങളുടെയും മനുഷ്യരുടെയും വില തിരിച്ചറിയാത്ത ഒരു ലോകത്തേക്ക് നീങ്ങി കഴിഞ്ഞിരിക്കുന്നു നാം
കേരളാ പൊലീസ് ബൂട്ടിട്ട് ചവിട്ടാനുള്ളവരാണോ…. കേരളത്തെ ഞെട്ടി വിറപ്പിച്ച കൊലപാതകങ്ങളുടെ നീണ്ട നിരയുമായി 2021 കടന്നുപോയതിന് പിറകെ 2022 ലും കേള്‍ക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. എന്തിനായിരുന്നുവെന്ന് പോലും ഉത്തരം കിട്ടാത്ത കൊലപാതകങ്ങളായിരുന്നു 2021 ല്‍. ഒരു നിമിഷത്തെ പകയും പ്രതികാരവും ജീവനെടുക്കുന്നതില്‍ എത്തി നില്ക്കുമ്പോള് വികാരങ്ങളുടെയും മനുഷ്യരുടെയും വില തിരിച്ചറിയാത്ത ഒരു ലോകത്തേക്ക് നീങ്ങി കഴിഞ്ഞിരിക്കുന്നു നാം. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളൊന്നായി ചുമലിലേറ്റ് കൊണ്ടാണ് കൃഷ്ണപ്രിയ പഞ്ചായത്തിലെ താത്കാലിക ജോലിക്ക് പോയി തുടങ്ങിയത്. എന്നാല്‍ അവിടെ കരിനിഴലായി നന്ദു പ്രത്യക്ഷപെട്ടു തുടങ്ങി. ഡിസംബര്‍ 17 ന് രാവിലെ 9.50ന് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിലേക്ക് ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞു നിര്‍ത്തി കുത്തിപരുക്കേല്പിച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പ്ലസ്ടുവില്‍ ഒരേ സ്കൂളില്‍ പഠിച്ചിരുന്ന വിനീഷിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് ഏലംകുളം സ്വദേശി ദൃശ്യയുടെ ജീവന് പൊലിഞ്ഞത്. ശല്യം സഹിക്ക വയ്യാതെ ആയതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവീട്ടുകാരെയും വിളിപ്പിച്ച് യുവാവിനെ താക്കീത് നല്കി വിട്ടയച്ചു. ഇത് വിനിഷില്‍ പ്രതികാരം വര്‍ദ്ധിപ്പിച്ചു. പിതാവിന്റെ പെരിന്തല്‍മണ്ണയിലെ കടയില്‍ തീയിട്ട ശേഷം വീടിനു സമീപത്ത് ഒളിച്ചിരുന്ന പ്രതി രാവിലെ ദൃശ്യയുടെ വീട്ടില്‍ കയറി കുത്തുകയായിരുന്നു.
തല മുതല്‍ പാദം വരെയും കുത്തി തലയിലെ ആഴത്തിലുള്ള നാലു മുറിവുകളും വയറിലേയും ജനനേന്ദ്രിയത്തിലേയും ആന്തരികാവയവങ്ങള്‍ തകര്‍ത്തതായിരുന്നു പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സൂര്യ നേരിടേണ്ടി വന്നത്. ഓഗസ്റ്റ് 30നാണ് തിരുവനന്തപുരം നെടുമങ്ങാട്ടെ വീട്ടില്‍വെച്ച് സൂര്യഗായത്രിയെ അരുണ്‍ കുത്തിക്കൊന്നത്. ലോട്ടറി കച്ചവടം ചെയ്ത് ഉപജീവനം നടത്തിയിരുന്ന സൂര്യയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനിയായ നിധിനയെ സഹപാഠി അഭിഷേകിന്റെ കൊലക്കത്തി തേടിയെത്തിയത് പാലാ സെന്റ് തോമസ് കോളജില്‍ പരീക്ഷയ്ക്കായി 2021 ഒക്ടോബര്‍ ഒന്നാം തീയതി എത്തുമ്പോഴാണ്. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് നിഥിനയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ മാനസ കൊല്ലപ്പെട്ടത് കോതമംഗലം ദന്തല്‍ കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്. സൗഹൃദം നിരസിച്ചതിന്റെ പേരിലായിരുന്നു രഖില്‍ മാനസയെ കൊലപ്പെടുത്തിയത്. അതിനു ശേഷം രഖിലും ആത്മഹത്യാ ചെയ്തു. മാനസ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തി കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച രണ്ടായിരത്തി ഇരുപത്തൊന്നു അനേകം ജീവിതങ്ങളില്‍ കരി നിഴല്‍ പടര്‍ത്തി. ഓരോ കൊലപാതകത്തോടൊപ്പവും അവരെ ആശ്രയിച്ച അനേകം കുടുംബങ്ങളെയുമാണ് കണ്ണീരിലാഴ്ത്തിയിരിക്കുന്നത്.പുതു വര്‍ഷം ആരംഭിച്ചപ്പോഴേക്കും കൊല്ലം ജില്ലയിലെ കടക്കലില്‍ ഏഴ് വയസ്സുള്ള മകന്റെ കണ്മുന്നില് വെച്ച് ഇരുപത്തിരണ്ട് കാരിയായ ഭാര്യയെ ഭര്‍ത്താവ് ഇല്ലാതാക്കിയ വാര്‍ത്തയും വന്നുകഴിഞ്ഞു.
kerala
‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥിയുമായ ആർ ശ്രീലേഖക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. സർവീസിൽ നിന്ന് വിരമിച്ച ശ്രീലേഖ പ്രചാരണത്തിൽ ഐപിഎസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാരോപിച്ച് ആം ആദ്മി സ്ഥാനാർഥി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.
സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് രശ്മി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കുറേ സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മിഷന് മായ്ച്ചു.
കോർപ്പറേഷനിലേക്ക് ശാസ്തമംഗലം വാർഡിൽ നിന്നാണ് ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്ളക്സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തില്‍ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.
kerala
ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു
നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം
ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിടാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടത്. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം. പത്മകുമാറിന് നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. സ്വർണക്കൊള്ളയിൽ മുഖ്യ സൂത്രധാരൻ എ പത്മകുമാറാണെന്നും കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും എസ് ഐ ടി കോടതിയിൽ വാദിച്ചിരുന്നു.
പല തവണ നോട്ടീസ് നൽകിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത് നിസ്സഹകരണത്തെ വ്യക്തമാക്കുന്നതാണ്. വിദേശത്തടക്കം പത്മകുമാർ യാത്ര ചെയ്തിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കണമെങ്കിൽ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി
ശശിധരൻ ഉൾപ്പടെയുള്ളവർ കോടതിയിൽ എത്തിയിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് പത്മകുമാറിന്റെ കൊണ്ടുപോകും.
kerala
കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡിലുണ്ടായിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദേളി, കുന്നുപാറ സ്വദേശിയായ മുബഷീര്‍ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുബഷീര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

