Connect with us

kerala

സംസ്ഥാനത്താകെ 2.67 കോടി വോട്ടര്‍മാര്‍; വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ ഇനിയും അവസരം

വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. സ്ഥാനാത്ഥികളെ പിന്‍വലിക്കുന്നതിനു പത്തു ദിവസം മുമ്പു വരെ അപേക്ഷിക്കാം

Published

on

തിരുവനന്തപുരം: നിലവിലെ കണക്കു പ്രകാരം കേരളത്തില്‍ 2,67,31,509 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,29,52,025 പുരുഷന്‍മാരും 1,37,79,263 സ്ത്രീകളും 221 ട്രാന്‍ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 90,709 പ്രവാസി വോട്ടര്‍മാരും 1,33,000 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. 6,21,401 പേര്‍ 80 വയസ് കഴിഞ്ഞവരാണ്.വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. സ്ഥാനാത്ഥികളെ പിന്‍വലിക്കുന്നതിനു പത്തു ദിവസം മുമ്പു വരെ അപേക്ഷിക്കാം. ഇപ്പോള്‍ ഏതാണ്ട് അഞ്ചു ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് സപ്ലിമെന്ററി ലിസ്റ്റായി ഇറക്കും.
52782 ബാലറ്റ് യൂണിറ്റുകളും 49475 കണ്‍ട്രോള്‍ യൂണിറ്റുകളും 53,189 വിവിപാറ്റും കേരളത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. അനധികൃത ഹോര്‍ഡിംഗുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്യാന്‍ പ്രത്യേക ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇത്തവണ കൂടുതല്‍ ആളുകള്‍ വേണ്ടിവരുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. 2,30,000 പേരായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇത്തവണ 3,50,000 ആളുകള്‍ വേണ്ടിവരും. ഡ്യൂട്ടിയിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. താല്‍പര്യമില്ലെങ്കില്‍ വാക്‌സീന്‍ എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

50 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം തകര്‍ത്തു; ബാലുശ്ശേരി പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫ്

26 സീറ്റുകളില്‍ ലീഡുമായി യുഡിഎഫും മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Published

on

കോഴിക്കോട്: 50 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം തകര്‍ത്ത് ബാലുശ്ശേരി പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫ്. 18 വാര്‍ഡുകളിലായി നടന്ന മത്സരത്തില്‍ ഏഴുവാര്‍ഡുകളില്‍ വിജയിച്ചാണ് 50 വര്‍ഷത്തെ എല്‍ഡിഎഫ് കോട്ട തകര്‍ത്ത് യുഡിഎഫ് ഭരണം പിടിച്ചത്.

കോഴിക്കോട് കോര്‍പറേഷനിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.  26 സീറ്റുകളില്‍ ലീഡുമായി യുഡിഎഫും മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതേസമയം, അഴിയൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് – ആര്‍എംപി സഖ്യത്തില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു.

 

Continue Reading

kerala

എറണാകുളത്ത് 12 നഗരസഭകളിലും ഭരണം ഉറപ്പിച്ച് യു.ഡി.എഫ്

മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂര്‍, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍….

Published

on

എറണാകുളം: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 12 നഗരസഭകളിലും യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. ഒരിടത്തും എല്‍ഡിഎഫിന് വിജയിക്കാനായില്ല. മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂര്‍, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ 12 നഗരസഭകളിലും യുഡിഎഫ് വിജയിച്ചു.

ആലുവ നഗരസഭയില്‍ യുഡിഎഫ്

UDF 16

LDF 2

NDA 4

OTH 4

അങ്കമാലി നഗരസഭയില്‍ യുഡിഎഫ്

Udf 12

LDF 9

NDA 2

OTH 8

ഏലൂര്‍ നഗരസഭയില്‍ യുഡിഎഫ്

Udf 11

LDF 7

NDA 5

OTH 9

കളമശ്ശേരി നഗരസഭയില്‍ യുഡിഎഫ്

Udf 28

LDF 11

NDA 1

OTH 6

കോതമംഗലം നഗരസഭയില്‍ യുഡിഎഫ്

Udf 20

LDF 4

NDA 1

OthR 8

നോര്‍ത്ത് പറവൂര്‍ നഗരസഭയില്‍ യുഡിഎഫ്

Udf 15

LDF 9

NDA 3

OTH 3

പെരുമ്പാവൂര്‍ നഗരസഭയില്‍ യുഡിഎഫ്

UDF 14

LDF 8

NDA 2

OTH 5

പിറവം നഗരസഭയില്‍ യുഡിഎഫ്

UDF 21

LDF 1

NDA 1

OTH 5

തൃക്കാക്കരയില്‍ യുഡിഎഫ്

UDF 26

LDF 15

NDA 0

OTH 7

മരട് നഗരസഭയില്‍ യുഡിഎഫ്

UDF 18

LDF 6

NDA 0

OTH 6

കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ്

UDF 16

LDF 8

NDA 0

OTH 2

 

Continue Reading

kerala

കെ.ടി ജലീലിന്റെ ‘ഇഹലോകത്തും പരലോകത്തും ഗുണമുള്ള സ്ഥാനാര്‍ഥി’ ഫൈസല്‍ തങ്ങള്‍ തോറ്റു

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി കെ.ടി ജലീല്‍ നടത്തിയ വോട്ടഭ്യര്‍ഥന വിവാദമായിരുന്നു.

Published

on

മലപ്പുറം: വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ തോണിക്കല്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി കെ.ടി ജലീല്‍ നടത്തിയ വോട്ടഭ്യര്‍ഥനയ്ക്ക് ഫലം കണ്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി കെ.ടി ജലീല്‍ നടത്തിയ വോട്ടഭ്യര്‍ഥന വിവാദമായിരുന്നു.
അതിനിടയിലാണ് യുഡിഎഫിന്റെ മുജീബ് വാലാസി വിജയിച്ചത്. 494 വോട്ടുകളാണ് മുജീബ് നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ ഫൈസല്‍ തങ്ങള്‍ക്ക് 314 വോട്ടുകളെ നേടാനായുള്ളൂ.

മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ഥി രവീന്ദ്രകുമാറിന് വെറും നാല് വോട്ടുകളെ നേടാനായുള്ളൂ. ‘ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാളാണ് ഫൈസല്‍ക്ക. അങ്ങനൊരാളെ തന്നെ ഈ വാര്‍ഡില്‍ നമ്മള്‍ നിര്‍ത്തിയത് എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്’, എന്നായിരുന്നു ജലീലിന്റെ വിവാദ പരാമര്‍ശം.

 

Continue Reading

Trending