ചെന്നൈ: ആറു മത്സരങ്ങളോടെ അടിമുടി മാറിയ കേരള ബ്ലാസ്‌റ്റേഴ്‌സ്് ഏഴാം അങ്കത്തിന് ചെന്നൈ എഫ്.സിക്കെതിരെ ഇറങ്ങിയപ്പോള്‍ ആദ്യ പകുതിയില്‍ ആരും ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ടാം ജയം സ്വന്തമാക്കാനായി ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈക്കെതിരെ ശക്തമായി പൊരുതിയെങ്കിലും ഗോള്‍ മാത്രം വിട്ടു നില്‍ക്കുകയാണ്.
ആറു കളികളില്‍ നിന്ന് എട്ട് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാമതും അഞ്ച് കളികളില്‍ നിന്ന് എട്ട് പോയിന്റുള്ള ചെന്നൈയ്ന്‍ നാലാമതുമാണ്.

ഗോവയെ തോൽപിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ചെന്നൈയ്നെതിരെ ഇറങ്ങിയത്. ടീം: ബ്ലാസ്‌റ്റേഴ്‌സ്: സന്ദീപ് നന്ദി (ഗോളി). സെഡ്രിക് ഹെങ്ബാര്‍ട്ട്, ആരണ്‍ ഹ്യസ്, സന്ദേശ് ജിംഗാന്‍, ഹൊസു, മെഹ്താബ് ഹുസൈന്‍, അസ്‌രാക് മഹമത്, മുഹമ്മദ് റഫീഖ്, കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റാഫി, മൈക്കല്‍ ചോപ്ര.

ചെന്നൈയ്ന്‍ എഫ്.സി: കരണ്‍ജിത് സിങ് (ഗോളി), ബെര്‍ണാഡ് മെന്‍ഡി, എലി സാബിയ, മെഹരാജുദ്ദീന്‍ വാഡൂ, ജെറി ലാല്‍റിന്‍സ്വാല, ഹാന്‍സ് മള്‍ഡര്‍, സിയാം ഹാംഗല്‍, റാഫേല്‍ അഗസ്‌റ്റോ, ബല്‍ജിത് സൈയ്‌നി, ഡുഡു, ഡേവിഡ് സുസി.