ന്യൂഡല്‍ഹി: മലയാളി ഉള്‍പ്പെടെ രണ്ട് വിദ്യാര്‍ത്ഥിനികളെ ദൂരൂഹ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്നും കാണാതായി. ഗ്രേറ്റര്‍ നോയിഡയില്‍ കേന്ദ്രീയ വിദ്യാലത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്തുതി, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ അഞ്ജലി എന്നിവരെയാണ് കാണാതായത്. സ്വകാര്യ വിമാന കമ്പനിയിലെ ജീവനക്കാരനായ തൃശൂര്‍ സ്വദേശിയുടെ മകളാണ് അഞ്ജലി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ വൈകിട്ടോടെ സമീപത്തെ കടയില്‍ പുസ്തകം വാങ്ങാനായി പോയതായിരുന്നു ഇരുവരും. ഏറെ നേരമായിട്ടും തിരിച്ചെത്താതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ കടയില്‍ നിന്നും പുസ്തകം വാങ്ങി തിരിച്ച് വരുന്നത് കണ്ടവരുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചുവരികയാണ്.