Connect with us

business

വണ്ടൂര്‍ മണ്ഡലത്തില്‍ 156 കോടിയുടെ പ്രവൃത്തികള്‍

ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായി 39 കോടിയും റോഡ് വികസനത്തിനായി 96 കോടിയും കുടിവെള്ള പദ്ധതിക്ക്20 കോടിയുമാണ് അനുവദിച്ചത്

Published

on

വണ്ടൂര്‍: കിഫ്ബിയില്‍ വണ്ടൂര്‍ മണ്ഡലത്തില്‍ 156കോടിയുടെ പ്രവൃത്തികളാണ് നടന്നു വരുന്നത്. ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായി 39 കോടിയും റോഡ് വികസനത്തിനായി 96 കോടിയും കുടിവെള്ള പദ്ധതിക്ക്20 കോടിയുമാണ് അനുവദിച്ചത്. കാളികാവ്,കരുവാരകുണ്ട് പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന മലയോര ഹൈവേയുടെ പ്രവൃത്തിക്കായി അമ്പതു കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച കരാറുകാരനുമായി എഗ്രിമെന്റ് വെച്ചിട്ടുണ്ടെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു. വാണിയമ്പലം,താളിയംകുണ്ട്,

പൂളമണ്ണ,റോഡില്‍ 21കോടിയുടേയും മുണ്ടേങ്ങര,പുള്ളിപ്പാടം,ഓടായിക്കല്‍ റോഡില്‍ പതിനാറു കോടിയുടേയും വികസനങ്ങളാണ് വരാന്‍ പോകുന്നത്.പള്ളിശ്ശേരി,അമ്പലക്കടവ്,മാളിയേക്കല്‍ റോഡിനു പത്ത് കോടി അനുവദിച്ചിട്ടുണ്ടെങ്കിലും അന്തിമ അനുമതിയായിട്ടില്ല. തിരുവാലി പഞ്ചായത്ത് മുഴുവനായും വണ്ടൂര്‍ പഞ്ചായത്ത് ഭാഗികമായും കുടിവെള്ളമെത്തി ക്കുന്നതിനു ഇരുപത് കോടി രൂപ. പൊതു വിദ്യഭ്യാസ സംരക്ഷണത്തിനായി നാല്‍പതു കോടിയാണ് മണ്ഡലത്തില്‍ കിഫ്ബിയിലൂടെ ലഭിച്ചത്. ഇതില്‍ മൂന്നു കോടി രൂപയുടെ കെട്ടിടം വണ്ടൂര്‍ ഗേള്‍സ് സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തു.

തുവ്വൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അഞ്ച് കോടിയുടെ പണികള്‍ പൂര്‍ത്തീകരിച്ചു. ഇതിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കും. കരുവാരകുണ്ട്,അഞ്ചച്ചവിടി,തിരുവാലി,നീലാഞ്ചേരി,വണ്ടൂര്‍ വി.എം.സി.,പുല്ലങ്കോട്,വാണിയമ്പലം,മമ്പാട് എന്നീ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ മൂന്നു കോടി രൂപ വീതവും തുവ്വൂര്‍ ജി.എല്‍.പി.എസ്,കരുവാരകുണ്ട് ജി.എല്‍. പി.എസ്,പോരൂര്‍ ജി.എച്ച്.എസ്.എസ്,കാപ്പില്‍ കാരാട് ഹൈസ്‌കൂള്‍,കാളികാവ് ബസാര്‍,കാട്ടുമുണ്ട,പഴയകടക്കല്‍ യു.പി സ്‌കൂളുകള്‍ എന്നിവക്ക് ഒരു കോടി രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

business

പൊള്ളുന്ന വില; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു; 81000 കടന്നു

അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി.

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10130 രൂപയും പവന് 160 രൂപ വര്‍ധിച്ച് 81040 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലത്തേതിനെക്കാള്‍ 5 ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുര്‍ബലമായതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്നലെ 88 രൂപയില്‍ ആയിരുന്നു. അന്താരാഷ്ട്ര വിലയില്‍ ഒരു ചെറിയ കുറവ് വന്നാല്‍ പോലും കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതാണ് വീണ്ടുമുള്ള വില വര്‍ധനവിന് കാരണം.

Continue Reading

business

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Continue Reading

business

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു

7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. 

Published

on

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading

Trending