Connect with us

local

കാറിന്റെ ബോണറ്റില്‍ നിന്ന് ഉഗ്രന്‍ വിഷമുള്ള രാജവെമ്പാലയെ പിടികൂടി

Published

on

പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ബോണറ്റില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. പാമ്പുപിടിത്തക്കാരന്‍ രതീഷാണ് പാമ്പിനെ പിടികൂടിയത്. കോട്ടൂര്‍ കാവടിമൂല സ്വദേശി അബ്ദുല്‍ വഹാബുദീന്റെ വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാല കയറിയത്. വീട്ടുകാര്‍ ഇത് കണ്ടതും പരുത്തിപ്പള്ളി വനംവകുപ്പില്‍ വിവരമറിയിച്ചു. അഞ്ച് വയസ്സുള്ള രാജവെമ്പാലയാണ് പിടികൂടിയത്. പാമ്പിനെ വനംവകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി.

kerala

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്.

Published

on

തിരൂർ:പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ കളൂർ പരേതനായ കോഴിപ്പുറത്ത് കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞിമ്മ (68) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്. വീടിനോട് ചേർന്നുള്ള ഭാഗത്ത് വെച്ചാണ് ഉഗ്രവിഷമുള്ള അണലി ഇവരുടെ കാലിൽ കടിച്ചത്. തുടർന്ന് ശർദ്ദി അനുഭവപ്പെട്ടതോടെ ആലത്തൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗം ഗുരുതരമായതോടെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്. കിഡ്നി അടക്കമുള്ള ആന്തരികാവയവങ്ങളെ വരെ വിഷം ബാധിച്ചിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. ഇവരെ കടിച്ച പാമ്പിനെ സ്ഥലത്ത് വെച്ച് പിന്നീട് പിടികൂടിയിരുന്നു.

മയ്യത്ത് കബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുറത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തും.

മക്കൾ: ഇസ്മായിൽ, നാസർ, അസ്മ, മൈമൂന, ഖൈറുന്നിസ. മരുമക്കൾ:
അസീസ് പുതുപ്പള്ളി,അലവിക്കുട്ടി ആലിങ്ങൽ, റഹീന വൈലത്തൂർ
റിൻഷി കട്ടച്ചിറ. സഹോദരങ്ങൾ : മുഹമ്മദ് കുട്ടി, അഷ്റഫ്, ഇബ്രാഹിംകുട്ടി, ബഷീർ, ആയിഷ ബീവി, ഫാത്തിമ, ജമീല.

Continue Reading

crime

യുവതി വാടക വീട്ടിൽ മരിച്ച നിലയിൽ, ഒപ്പം താമസിച്ചയാളെ കാണാനില്ല; ദുരൂഹത

കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മായാ മുരളിയെന്ന 39 കാരിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Published

on

 കാട്ടാക്കടയിൽ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മായാ മുരളിയെന്ന 39 കാരിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മായയ്ക്കൊപ്പം താമസിച്ചിരുന്നയാളെ കാണാനില്ല. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എട്ട് വർഷം മുമ്പ് മായയുടെ ഭർത്താവ് അപകടത്തിൽ മരിച്ചിരുന്നു. രഞ്ജിത്ത് എന്നയാൾക്കൊപ്പമാണ് മായ താമസിച്ചിരുന്നത്. ഇരുവരും നിയമപരമായി വിവാഹിതരല്ലെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് പെൺകുട്ടികളുടെ അമ്മയാണ് മായ. രഞ്ജിത്തും മായയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. രഞ്ജിത്തിനെ പൊലീസ് തിരയുന്നുണ്ട്.

Continue Reading

kerala

ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം.

Published

on

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം. ബി.പി.സി എല്ലിന്റെ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്.

പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ്‌ഡ്രൈവറെ തല്ലി ചതച്ചത്.കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ചുണ്ടായ തര്‍ക്കത്തിലാണ് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്.

ഡ്രൈവര്‍ക്കെതിരായ ഈ ആക്രമത്തില്‍ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി.ഇതോടെ ഏഴ് ജില്ലകളിലേക്കുളള 140 ലോഡുകള്‍ മുടങ്ങി. 200 ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Continue Reading

Trending