തിരുവനന്തപുരം: വിജിലന്‍സ് ഡിജിപി ജേക്കബ് തോമസിനെ വിഎസ് അച്ചുതാനന്ദന്‍ പുകഴ്ത്തുന്നത് മകന്‍ അരുണ്‍കുമാറിന്റെ കേസ് എഴുതിത്തള്ളിയത് കൊണ്ടാണെന്ന് കെഎം മാണി. നന്ദിയും ഉപകാര സ്മരണയും മനുഷ്യന് ഉണ്ടാവുന്നത് നല്ലതാണെന്നും കെഎം മാണി പറഞ്ഞു.

ജേക്കബ് തോമസ് അഴിമതി വിരുദ്ധനാണെന്നും സത്യസന്ധനാണെന്നും കഴിഞ്ഞ ദിവസം വിഎസ് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അനധികൃത സമ്പാദനകേസില്‍ നിന്ന് അരുണ്‍കുമാറിനെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയത്.

വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മകന്‍ അരുണ്‍കുമാര്‍ വിദേശയാത്രകള്‍ നടത്തിയെന്ന ആരോപണമാണ് വിജിലന്‍സ് അന്വേഷിച്ചത്. എന്നാല്‍ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വിദേശയാത്രകള്‍ നടത്തിയെന്ന വിശദീകരണത്തോടെ വിജിലന്‍സ് കേസ് അന്വേഷണം നിര്‍ത്തിവെക്കുകയായിരുന്നു.