Video Stories
മാണി യുഗം (1933- 2019)

.1933 ജനുവരി 30. മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപിള്ളിയില്‍ കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനനം
. മരങ്ങാട്ടുപള്ളി സെന്റ് തോമസ്, കടപ്ലാമറ്റം സെന്റ് ആന്റണീസ്, കുറവിലങ്ങാട് സെന്റ് മേരീസ്, പാലാ സെന്റ് തോമസ് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം.
.സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കേ തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെട്ട ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കാളി.
.തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സ്, തേവര സേക്രഡ് ഹാര്‍ട്ട്‌സ് എന്നിവിടങ്ങളില്‍ നിന്ന് കോളേജ് വിദ്യാഭ്യാസം.
.1955 ല്‍ മദ്രാസ് ലോ കോളജില്‍നിന്ന് നിയമ ബിരുദം.
.1957 നവംബര്‍ 28 നു കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷനേതാവ് പി.ടി ചാക്കോയുടെ ബന്ധു കുട്ടിയമ്മയെ വിവാഹം കഴിച്ചു.
. 1959 രാഷ്ട്രീയത്തില്‍ സജീവമാകുന്നു. 1959 മുതല്‍ കെ.പി.സി.സി അംഗം.
. 1963 ല്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെടുന്നു. അതില്‍ ഒരു സ്ത്രീയുണ്ടായിരുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്നു രാഷ്ട്രീയ വിവാദം.
. 1964 കോട്ടയം ഡിസിസി സെക്രട്ടറിയായി നിയമിതനാകുന്നു.
. 1964 പി.ടി ചാക്കോയുടെ മരണം.
. 1964 കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിടുന്നു. ആര്‍. ശങ്കര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു കേരളാ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപം കൊളളുന്നു.
. 1964 കെ എം ജോര്‍ജ്, ആര്‍ ബാലകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തില്‍ തിരുനക്കരയിലെ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് പിറക്കുന്നു.
. 1964 തിരുനക്കരയില്‍ മന്നത്തു പത്മനാഭന്‍ കേരള കോണ്‍ഗ്രസിനു തിരിതെളിച്ചു.
. 1965 കേരള കോണ്‍ഗ്രസ്, കെ. എം മാണി, പാലാ എന്ന പേരിലുളള നിയോജകമണ്ഡലത്തിന്റെയും ആദ്യ തിരഞ്ഞെടുപ്പ്.
. 1972 കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ്. സ്ഥാപക ജനറല്‍ സെക്രട്ടറിമാരായ മാത്തച്ചന്‍ കുരുവിനാല്‍ക്കുന്നേല്‍, ആര്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ പുറത്തേക്ക്.
.1975ഡിസംബര്‍ 26. ആദ്യമായി മന്ത്രി സഭയില്‍. 1975 ഡിസംബര്‍ 26 മുതല്‍ 1977 മാര്‍ച്ച് 25 വരെ രണ്ടാം സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രി.
. 1976 ല്‍ കെ എം ജോര്‍ജുമായുളള അഭിപ്രായ വ്യത്യാസങ്ങള്‍. ചെയര്‍മാനും മന്ത്രിയും ഒരാളാകേണ്ട എന്ന വാദം.
. 1976 ഡിസംബര്‍ 11 നു കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ. എം ജോര്‍ജിന്റെ മരണം.
. 1977 ഡിസംബര്‍ 21 ന് തിരഞ്ഞെടുപ്പു കേസിനെ തുടര്‍ന്ന് എ കെ ആന്റണി മന്ത്രിസഭയില്‍ നിന്നും ആഭ്യന്തര മന്ത്രി സ്ഥാനം രാജി വയ്ക്കുന്നു. പി.ജെ ജോസഫ് പകരക്കാരന്‍.
. 1978 കേസ് ജയിച്ചു ഒന്നാം എ.കെ.ആന്റണി മന്ത്രിസഭയില്‍ മാണി തിരികെയെത്തുന്നു. പി.ജെ ജോസഫ് രാജി വയ്ക്കുന്നു. ചെയര്‍മാന്‍ സ്ഥാനം വേണെമന്നു ആവശ്യം. മാണി നിരാകരിക്കുന്നു.
വി.എല്‍ സെബാസ്റ്റ്യന്‍ പി.ജെ ജോസഫിനെതിരെ ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിക്കുന്നു. പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ്.
. 1978 ഒക്‌ടോബര്‍ 29 മുതല്‍ 1979 വരെ പി.കെ.വാസുദേവന്‍ നായര്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി
. 1979 ല്‍ കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടിക്കു ജന്‍മം നല്‍കുന്നു. പി.ജെ ജോസഫ് യുഡിഎഫില്‍ തന്നെ തുടരുന്നു.
. ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സിപിഎം നയിക്കുന്ന മുന്നണിയില്‍.
. 1980 ആര്‍.ബാലകൃഷ്ണപിള്ള ചെയര്‍മാനായ കേരള കോണ്‍ഗ്രസ് (ബി) രൂപീകരണം.
. 1980 ജനുവരി മുതല്‍ 1981 ഒക്‌ടോബര്‍ 20 വരെ ഒന്നാം ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി.
. 1980 എ. കെ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പ്. ഇടതു പക്ഷത്തോടോപ്പം.
. 1982 എ.കെ ആന്റണിയും പിന്നീട് കെ. എം മാണിയും കൂറുമാറുന്നു. ഒന്നാം ഇ.കെ.നായനാര്‍ മന്ത്രിസഭ വീഴുന്നു.
. 1982 ഐക്യജനാധിപത്യ മുന്നണിയില്‍.
. 1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്‍ച്ച് 17 വരെ രണ്ടാം കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യം, നിയമമന്ത്രി
. 1982 മേയ് 24 മുതല്‍ 1986 മേയ് 15 വരെ ധനകാര്യം, നിയമം
. 1985 ജൂണ്‍ 6 മുതല്‍ വൈദ്യുതി മന്ത്രി
. 1986 16 മേയ് മുതല്‍ 1987 മാര്‍ച്ച് 25 വരെ മൂന്നാം കെ.കരുണാകരന്‍ മന്ത്രിസഭയില്‍ നിയമം, ജലസേചന മന്ത്രി.
. 1987 ല്‍ മാണിയെ വിട്ട് ജോസഫ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പായി. ചരല്‍ക്കുന്ന് സമ്മേളനത്തില്‍’ സത്യത്തിന് ഒരടിക്കുറിപ്പ്’ എന്ന ലഘുലേഖ അവതരിപ്പിക്കുന്നു.
.1987 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മാണിക്കു നാലും ജോസഫിന് അഞ്ചു എംഎല്‍എമാര്‍ മാത്രം.
.1989 ല്‍ ലോക്‌സഭ സീറ്റിനെ ചൊല്ലി കലഹം പി.ജെ ജോസഫും സംഘവും ഇടതു മുന്നണിയില്‍.
.1991 ജൂണ്‍ 24 മുതല്‍ 1995 മാര്‍ച്ച് വരെ നാലാം കെ.കരുണാകരന്‍ മന്ത്രിസഭയില്‍ റവന്യു, നിയമമന്ത്രി.
.1993ല്‍ ടി.എം ജേക്കബും പി എം മാത്യുവും മാണിയുമായി പിണങ്ങി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. പിന്നാലെ ബാലകൃഷ്ണപ്പിളളയും വേര്‍പിരിയുന്നു. മൂന്നു കുട്ടരും യുഡിഎഫില്‍ തന്നെ തുടരുന്നു.
. 1997 ല്‍ ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി ടി വി എബ്രഹാമിന്റെ നേത്യത്വത്തില്‍ സമാന്തരഗ്രൂപ്പ് പിറന്നു. ഇവര്‍ മാണിക്കൊപ്പം ചേര്‍ന്നു.
. 2001 മേയ് 17 മുതല്‍ 2004 ഓഗസ്റ്റ് 31 വരെ റവന്യു, നിയമമന്ത്രി.
. 2003 ല്‍ വീണ്ടും പിളര്‍പ്പ്. മാണിയുമായി പിണങ്ങി പുറത്തു പോയ പി.സി. തോമസ് പുതിയ പാര്‍ട്ടിയുണ്ടാക്കി. ഐ.എഫ്.ഡി.പി എ. മുവാറ്റുപുഴയില്‍ നിന്നു ജയിച്ചു ബിജെപി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രി.
. 2003 ല്‍ ജോസഫില്‍ നിന്ന് അകന്നു പി.സി ജോര്‍ജ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. കേരള കോണ്‍ഗ്രസ് സെക്യൂലര്‍.
. 2004 ഓഗസ്റ്റ് 31 മുതല്‍ 2006 മേയ് 17 വരെ ഒന്നാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ റവന്യു, നിയമമന്ത്രി.
. 2010 ജോസഫ് തന്റെ അനുയായികളുമായി കേരള കോണ്‍ഗ്രസ് എമ്മില്‍ വീണ്ടും ലയിക്കുന്നു.
. 2011 മേയ് 18 മുതല്‍ രണ്ടാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനം, നിയമം, ഭവനനിര്‍മാണം വകുപ്പുകള്‍
2015 ബാര്‍ കോഴ അഴിമതി ആരോപണവും രാജിയും. 2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കൈക്കൂലി കൊടുത്തുവെന്ന് ബിജു രമേശ് ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ബാര്‍ കോഴ കേസില്‍ ഇദ്ദേഹത്തെ പ്രതിയാക്കി സംസ്ഥാന വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു.
2019 ലോക്‌സഭ സീറ്റു വിഭജനവുമായി ബന്ധപ്പെട്ടു പി.ജെ. ജോസഫുമായി തര്‍ക്കം. ജോസഫ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കുന്നു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍
-
kerala3 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
india2 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
News2 days ago
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി