Connect with us

kerala

കാരുണ്യപ്രവര്‍ത്തന രംഗത്ത് കെഎംസിസിയെ കവച്ചുവെക്കാനാവില്ല: കെ.കെ രമ എംഎല്‍എ

നാട്ടില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കുമ്പോഴെല്ലാം തന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയും ആദരവോടെ ഓര്‍ക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കെഎംസിസി. അബൂദാബി സംസ്ഥാന കെഎംസിസി ഓഫീസ് സന്ദര്‍ശിച്ചു സംസാരിക്കുകയിരുന്നു അവര്‍.

Published

on

ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് കെഎംസിസിയെ കവച്ചുവെക്കാന്‍ മറ്റൊരു സംഘടനക്കും കഴിയില്ലെന്ന് വടകര എംഎല്‍എ കെകെ രമ അഭിപ്രായപ്പെട്ടു. നാട്ടില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കുമ്പോഴെല്ലാം തന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയും ആദരവോടെ ഓര്‍ക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കെഎംസിസി. അബൂദാബി സംസ്ഥാന കെഎംസിസി ഓഫീസ് സന്ദര്‍ശിച്ചു സംസാരിക്കുകയിരുന്നു അവര്‍. പ്രസിഡണ്ട് ഷുക്കൂറലി കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി അഡ്വ. കെവി മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു.

വേറിട്ട പ്രവര്‍ത്തനവും വേര്‍തിരിവില്ലാത്ത സേവനവുമാണ് എന്നും കെഎംസിസി സമൂഹത്തിന് നല്‍കിയിട്ടുള്ളത്. പ്രളയവും കോവിഡുമെല്ലാം മനുഷ്യരാഷിയെ പിടിച്ചുലച്ചപ്പോള്‍ സര്‍വ്വവും മറന്നു ജാതിമത വ്യത്യാസമില്ലാതെ സര്‍വ്വര്‍ക്കും വേണ്ടി കെഎംസിസി നടത്തിയ പോരാട്ടം വിസ്മരിക്കാനാവില്ല. ഏത് മേഖലയായാലും മനുഷ്യത്വത്തിന് പ്രഥമ സ്ഥാനം നല്‍കി പ്രവര്‍ത്തനം നടത്തുവാന്‍ കെഎംസിസി തയ്യാറാകുന്നുവെന്നത് ഈ കലുഷിത കാലഘട്ടത്തില്‍ ഏറെ പ്രസക്തവും മഹത്തരവുമാണെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജന സെക്ര അബ്ദുല്‍ സലാം ടികെ, സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ് പൊന്നാനി, ഇബ്രാഹിം ബഷീര്‍, റഷീദലി മമ്പാട്, സഫീഷ് എ, ഇ ടി മുഹമ്മദ് സുനീര്‍ നേതൃത്വം നല്‍കി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി

കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി:-കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എളാമ്പ്രയില്‍ എല്‍പി സ്‌കൂള്‍ നിര്‍മിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലീല്‍ ആണ് സുപ്രീം കോടതിയുടെ നിര്‍ണായ നിര്‍ദേശം.
മഞ്ചേരി എളാമ്പ്രയില്‍ ഒരു എല്‍പി സ്‌കൂള്‍ എന്ന ആവശ്യവുമായി നാട്ടുകാര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുയും അനുകൂല വിധി നേടുകയും ചെയ്തു. എളാമ്പ്രയിലെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ഇല്ലെന്നും അവിടെ വിദ്യാഭ്യാസത്തിന് സാധ്യതയില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ എളാമ്പ്രയില്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നെന്നും അവിടെ ഒരു സ്‌കൂളിന്റെ ആവശ്യമില്ലെന്നും അഥവാ വിദ്യാര്‍ഥികള്‍ക്ക് മറ്റ് എവിടെയെങ്കിലും പോയി പഠിക്കണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യം ഒരുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
വിദ്യാഭ്യാസമേഖലയില്‍ പണം ചെലവഴിച്ചതുകൊണ്ടാണ് കേരളം നൂറ് ശതമാനം സാക്ഷരത കരസ്ഥമാക്കിയത്. എളമ്പ്രയില്‍ അടിന്തരമായി സ്‌കൂള്‍ സ്ഥാപിക്കണം. കൂടാതെ കേരളത്തില്‍ എവിടെയെങ്കിലും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്‌കൂള്‍ സ്ഥാപിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം.

Continue Reading

kerala

‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥിയുമായ ആർ ശ്രീലേഖക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. സർവീസിൽ നിന്ന് വിരമിച്ച ശ്രീലേഖ പ്രചാരണത്തിൽ ഐപിഎസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാരോപിച്ച് ആം ആദ്മി സ്ഥാനാർഥി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.

സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് രശ്മി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കുറേ സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മായ്ച്ചു.

കോർപ്പറേഷനിലേക്ക് ശാസ്തമം​ഗലം വാർഡിൽ നിന്നാണ് ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്‌ളക്‌സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തില്‍ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.

Continue Reading

kerala

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു

നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം

Published

on

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിടാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടത്. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം. പത്മകുമാറിന് നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. സ്വർണക്കൊള്ളയിൽ മുഖ്യ സൂത്രധാരൻ എ പത്മകുമാറാണെന്നും കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും എസ് ഐ ടി കോടതിയിൽ വാദിച്ചിരുന്നു.

പല തവണ നോട്ടീസ് നൽകിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത് നിസ്സഹകരണത്തെ വ്യക്തമാക്കുന്നതാണ്. വിദേശത്തടക്കം പത്മകുമാർ യാത്ര ചെയ്തിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കണമെങ്കിൽ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി
ശശിധരൻ ഉൾപ്പടെയുള്ളവർ കോടതിയിൽ എത്തിയിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് പത്മകുമാറിന്റെ കൊണ്ടുപോകും.

Continue Reading

Trending