Connect with us

FOREIGN

ഹാജിമാർക്ക് താങ്ങായി കെഎംസിസി ഹജ്ജ് സെൽ

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കർമ്മ വീഥിയിൽ മൂന്ന് പതിറ്റാണ്ടിലധികം പിന്നിടുന്ന സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ ഹജ്ജ് സെൽ ഇക്കൊല്ലവും ശാസ്ത്രീയമായ സേവന പദ്ധതികളുമായി രംഗത്ത്. വിശുദ്ധ ഹജ്ജ് കർമ്മത്തിനനെത്തുന്ന അല്ലാഹുവിന്റെ അതിഥികൾക്ക് താങ്ങും തണലുമായി സഊദി കെഎംസിസി ഹജ്ജ് സെൽ വളണ്ടിയർമാർ വിശുദ്ധ ഭൂമിയിലുണ്ടാകും . കഴിഞ്ഞ ദിവസം മദീനയിലിറങ്ങിയ ഇന്ത്യൻ ഹാജിമാരെ സ്വീകരിച്ചതോടെ ഇക്കൊല്ലത്തെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി കെഎംസിസി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ടും ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂരും കോ ഓർഡിനേറ്റർ അബൂബക്കർ അരിമ്പ്രയും ട്രഷറർ കുഞ്ഞിമോൻ കാക്കിയയും അറിയിച്ചു.

മുൻവർഷങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറിലധികം വളണ്ടിയർമാരെ അണിനിരത്തിയാണ് ഹജ്ജ് സേവനത്തിൽ കെഎംസിസി രംഗത്ത് ഉണ്ടായിരുന്നെതെങ്കിൽ ഇത്തവണ മുവ്വായിരത്തി അഞ്ഞൂറോളം പേരായിരിക്കും വിശുദ്ധ താഴ്‌വരകളിൽ കർമ്മനിരതരാവുക.
സഊദിയുടെ വിവിധ ഭാഗങ്ങളിലുള്ള സെൻട്രൽ കമ്മിറ്റികളിൽ നിന്നാണ് പരിചയ സമ്പന്നരായ വളണ്ടീയർമാരെത്തുക. ആവശ്യമായ പരിശീലനവും നൽകി പൂർണ്ണമായും സേവന സജ്ജരായ സന്നദ്ധ സേനയെയാണ് ഹജ്ജ് സെൽ രംഗത്തിറക്കുന്നത്. നിലവിൽ മദീനയിലും മക്കയിലും ജിദ്ദയിലും ഇതിനകം പരിശീലനവും തീര്ഥാടകർക്കുള്ള സേവന പ്രവർത്തനങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. ഇരു ഹറം പരിസരങ്ങളിലും ഹജ്ജ് ടെർമിനലിലും ഹാജിമാരുടെ താമസ കേന്ദ്രങ്ങളിലും കർമ്മങ്ങൾ നടക്കുന്ന ഭാഗങ്ങളിലും രാപകലില്ലാതെ കെഎംസിസി വളണ്ടിയർമാരുടെ സേവനമുണ്ടാകും.

കഴിഞ്ഞ ദിവസം മദീനയിലെത്തിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘത്തിന് കെഎംസിസി ഹജ്ജ് സെൽ ഊഷ്മള സ്വീകരണമാണ് നൽകിയത് . തൽബിയത്തിന്റെ മാസ്മരിക ധ്വനികളുമായി പ്രവാചക നഗരിയിലറങ്ങിയ തീർത്ഥാടകരെ കെഎംസിസി ഹജ്ജ് സെൽ നേതാക്കളും മദീന കെഎംസിസി ഭാരവാഹികളും ഭക്ഷണമുൾപ്പടെയുള്ള വെൽകം കിറ്റുകൾ നൽകിയാണ് സ്വീകരിച്ചത്.
കൊൽക്കത്ത, ലക്നൗ, ജയ്പൂർ എന്നിവടങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ സ്വീകരിച്ചു കൊണ്ടാണ് മദീനയിൽ വെച്ച് സഊദി കെഎംസിസി ഹജ്ജ് സെല്ലിന്റെ ഇക്കൊല്ലത്തെ സന്നദ്ധ പ്രവർത്തനത്തിന് ആരംഭം കുറിച്ചത്.

ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, മദീന ഹജ്ജ് മിഷൻ ഇൻചാർജ് സയ്യിദ് തബീഷ് എന്നിവരോടൊപ്പമാണ് സഊദി കെഎംസിസി ഹജ്ജ് സെൽ നേതാക്കളായ അഹമ്മദ് പാളയാട്ട്, കുഞ്ഞിമോൻ കാക്കിയ, വി പി മുസ്തഫ, നാസർ കിൻസാറ,ശരീഫ് കാസർഗോഡ്, സൈദ് മൂന്നിയൂർ, ഗഫൂർ പട്ടാമ്പി, ജലീൽ നഹാസ് മദീന, വി പി മുസ്തഫ, അഷ്‌റഫ് അഴിഞ്ഞിലം, നഫ്‌സൽ മാസ്റ്റർ തുടങ്ങിയവർ തീർത്ഥാടകരെ സ്വീകരിച്ചത്. ചേർന്ന് സ്വീകരിച്ചു. കെഎംസിസിയുടെ വെൽക്കം കിറ്റുകൾ തീർത്ഥാടകർക്ക് വിതരണം ചെയ്തു. മദീന കെഎംസിസി സെൻട്രൽ കമ്മിറ്റി നേതാക്കളായ ജലീൽ കുറ്റ്യാടി, അഷ്‌റഫ്‌ തില്ലങ്കേരി, ഇബ്രാഹിം ഫൈസി, ഫസലുറഹ്‌മാൻ പുറങ്ങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ : മദീനയിലെത്തിയ ഇന്ത്യൻ തീർത്ഥാടകരെ സഊദി കെഎംസിസി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് മദീന വിമാനത്താവളത്തിൽ വെൽക്കം കിറ്റ് നൽകി സ്വീകരിക്കുന്നു. ഹജ്ജ് സെൽ നേതാക്കൾ സമീപം.

FOREIGN

പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു

Published

on

സലാല: പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു. പാലക്കാട് കൂറ്റനാട്‌ കുമരമ്പത്തൂര്‍ സ്വദേശി കള്ളിവളപ്പില്‍ അബ്ദുല്‍ കരീം (62) ആണ് ഒമാനിലെ സലാലയില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ കരീം സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റഹീമ .മക്കൾ: റംസീന, ഹസനത്ത്.

സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

FOREIGN

ലിബിയ പ്രളയം; മരണം 20,000 കടന്നേക്കും

6,000ത്തിലേറെ പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഖ്യ 20,000 വരെ എത്തുമെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

Published

on

ലിബിയയിൽ മെഡിറ്ററേനിയൻ പട്ടണമായ ഡെർണയിലെ മഹാപ്രളയത്തിൽ മരിച്ചവരുടെ സംഖ്യ കുത്തനെ ഉയരുന്നു. 6,000ത്തിലേറെ പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഖ്യ 20,000 വരെ എത്തുമെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. 7,100 ലേറെ പേർക്ക് പരിക്കേറ്റു. ആയിരങ്ങളെ കാണാതായി.

കെട്ടിടങ്ങൾ തകർന്നും റോഡുകൾ ഉപയോഗശൂന്യമായും കിടക്കുന്ന നഗരത്തിൽ രക്ഷാപ്രവർത്തനം അതിദുഷ്‍കരമായി തുടരുകയാണ്. ഡാനിയൽ ചുഴലിക്കാറ്റും പേമാരിയും ലിബിയൻ തീരംതൊട്ട ഞായറാഴ്ച രാത്രിയാണ് ഡെർണ നഗരത്തിനു പുറത്തെ രണ്ട് ഡാമുകൾ ഒന്നിച്ച് തകർന്നത്. നഗരമധ്യത്തിലൂടെ ഒഴുകുന്ന വാദി ഡെർണ പുഴ കവിഞ്ഞ് ഇരച്ചെത്തിയ ജലം ആയിരങ്ങൾക്ക് മരണമൊരുക്കി.

മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഏറ്റവുമധികം ദുരിതമുണ്ടായ ഡെർനയിൽ മാത്രം ഇതുവരെ 5,300 മൃതദേഹങ്ങൾ കണ്ടെത്തിയതായും മരണം ഇരട്ടിയാകുമെന്നാണ് കരുതുന്നതെന്നും ലിബിയയുടെ കിഴക്കൻ ഭരണകൂടം അറിയിച്ചു. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവർ കുടിവെള്ളമോ വൈദ്യുതിയോ പെട്രോളോ ഇല്ലാതെ നരകിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ഖത്തർ, ഈജിപ്ത്, തുർക്കിയ, ഇറാൻ, ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളും യൂറോപ്യൻ യൂനിയനും ലിബിയക്ക് സഹായവുമായി എത്തിയിട്ടുണ്ട്.

Continue Reading

crime

ദുബൈയില്‍ വാണിജ്യമേഖലയില്‍ പരിശോധന: 132 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

Published

on

ദുബൈ: ദുബൈയില്‍ വാണിജ്യമേഖലയില്‍ നടത്തിയ പരിശോധനയില്‍ 132 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഈ വര്‍ഷം ആദ്യആറുമാസത്തിനിടെ ഒമ്പതിനായിരത്തില്‍പരം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3880 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 95 പേര്‍ക്കാണ് പിഴ ചുമത്തിയത്.

വിപണിയില്‍ പൊതുജനങ്ങള്‍ക്ക് തികച്ചും ഫലപ്രദമായ ഇടപെടലുകളാണ് അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Continue Reading

Trending