Connect with us

kerala

75 വര്‍ഷം പാരമ്പര്യമുള്ള അമേരിക്കന്‍ ബ്രാന്‍ഡ് ടര്‍ട്ല്‍ വാക്‌സ് കൊച്ചിയില്‍ കാര്‍ കാര്‍ഡിയാക് കെയറുമായി ചേര്‍ന്ന് കേരളത്തിലെ ആദ്യ കാര്‍ കെയര്‍ സ്റ്റുഡിയോ തുറന്നു

ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 75 വര്‍ഷം പാരമ്പര്യമുള്ള അമേരിക്കന്‍ ബ്രാന്‍ഡ് ടര്‍ട്ല്‍ വാക്‌സ് കൊച്ചിയിലെ വെണ്ണലയില്‍ കാര്‍ കാര്‍ഡിയാക് കെയറുമായിച്ചേര്‍ന്ന് സംസ്ഥാനത്തെ ആദ്യത്തെ ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ സ്റ്റുഡിയോ തുറന്നു

Published

on

കൊച്ചി: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 75 വര്‍ഷം പാരമ്പര്യമുള്ള അമേരിക്കന്‍ ബ്രാന്‍ഡ് ടര്‍ട്ല്‍ വാക്‌സ് കൊച്ചിയിലെ വെണ്ണലയില്‍ കാര്‍ കാര്‍ഡിയാക് കെയറുമായിച്ചേര്‍ന്ന് സംസ്ഥാനത്തെ ആദ്യത്തെ ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ സ്റ്റുഡിയോ തുറന്നു. കാര്‍പ്രേമികള്‍ ഉറ്റുനോക്കുന്ന ഏറ്റവും നൂതനവും ഉപയോഗിക്കാന്‍ എളുപ്പവുമായ ടര്‍ട്ല്‍ വാക്‌സ് ഉല്‍പ്പന്നങ്ങളും അവ ഉപയോഗിച്ചുള്ള ഡിറ്റെയിലിംഗ് സേവനങ്ങളുമാണ് പരിശീലനം സിദ്ധിച്ച പ്രൊഫഷനല്‍ ജോലിക്കാരുടെ സഹായത്തോടെ ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ സ്റ്റുഡിയോയില്‍ ലഭ്യമാവുക. ലോകമെങ്ങും പ്രസിദ്ധമായ ടര്‍ട്ല്‍ വാക്‌സിന്റെ ഹൈബ്രിഡ് സെറാമിക് സൊലൂഷന്‍സ്, 10 എച്ച് സെറാമിക് ടെക്‌നോളജി, പേറ്റന്റ് പരിഗണനയിലുള്ള ഗ്രഫീന്‍ ടെക്‌നോളജി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടെയാണിതെന്ന് ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ ഇന്ത്യാ കണ്‍ട്രി മാനേജറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സാജന്‍ മുരളി പുറവങ്കര പറഞ്ഞു.

ഇന്ത്യയിലെ കാര്‍ കെയര്‍ വിപണികളില്‍ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച കാഴ്ചവെയ്ക്കുന്ന മേഖലയാണ് കൊച്ചിയും പരിസരപ്രദേശങ്ങളുമെന്നും അദ്ദേഹം പറഞ്ഞു. ഇതു കണക്കിലെടുത്താണ് കാര്‍ ഡീറ്റെയിലിംഗ് രംഗത്തെ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരം ദക്ഷിണേന്ത്യയ്ക്കു നല്‍കാന്‍ ഞങ്ങള്‍ കൊച്ചി തെരഞ്ഞെടുത്തത്. ഇതിനു പുറമെ പാശ്ചാത്യരാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ളതും ഉപഭോക്താവിന് തനിച്ചു ചെയ്യാവുന്നതുമായ (ഡു ഇറ്റ് ഫോര്‍മ മി ഡിഐഎഫ്എം) സേവനങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വിപുലമായ ശ്രേണിയും സ്റ്റുഡിയോയില്‍ വില്‍പ്പനയ്ക്കുണ്ടാകും. കാര്‍ കാര്‍ഡിയാക് കെയറുമായുള്ള പങ്കാളിത്തത്തിലൂടെ ഈ മേഖലയില്‍ മികച്ച സേവനം കാഴ്ചവെയ്ക്കാനാവുമെന്നാണ് ടര്‍ട്ല്‍ വാക്‌സിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ടര്‍ട്ല്‍ വാക്‌സിനുള്ള സുശക്തമായ ഡീലര്‍ശൃംഖലയും എടുത്തു പറയേണ്ടതാണ്. രാജ്യത്തിന്റെ കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേയ്ക്ക് ഡീലര്‍ശൃംഖല വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.

പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ അവയുമായി റോഡിലിറങ്ങും മുമ്പു തന്നെ ഒരു ടര്‍ട്ല്‍ വാക്‌സ് സന്ദര്‍ശനത്തിനാണ് പ്രസിദ്ധമായ ഈ ആഗോള ബ്രാന്‍ഡ് ക്ഷണിയ്ക്കുന്നത്. വണ്ടിയുടെ ബോഡി പെയിന്റിന് ഹാനികരമല്ലാത്തതാണ് ടര്‍ട്ല്‍ വാക്‌സ് ഉല്‍പ്പന്നങ്ങള്‍. സ്‌ക്രാച്ചുകള്‍, മങ്ങല്‍, കടുത്ത കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവയില്‍ നിന്ന് കാറുകളുടെ എക്സ്റ്റീറയറുകള്‍ക്ക് അവ സംരക്ഷണം നല്‍കും. മികച്ച ഡ്രൈവിംഗ് അനുഭവത്തിന് ഇന്റീരിയര്‍ ക്ലീനിംഗും പ്രധാനമാണെന്നതു കണക്കിലെടുത്ത് വിപുലമായ ഒരു ഇന്റീരിയര്‍ ഡീറ്റെയിലിംഗ് ഉല്‍പ്പന്നശ്രേണിയും ടര്‍ട്ല്‍ വാക്‌സിനുണ്ട്.

കാര്‍ കെയര്‍ രംഗത്ത് എപ്പോഴും നൂതന സേവനങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ടര്‍ട്ല്‍ വാക്‌സ്‌പോലൊരു ബ്രാന്‍ഡുമായി സഹകരിക്കാനായതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് കാര്‍ കാര്‍ഡിയാക് കെയര്‍ പാര്‍ട്ണര്‍മാരായ എമില്‍ ജോര്‍ജും അനൂപ് ബാഹുലേയനും പറഞ്ഞു. ‘കാര്‍ കെയറിന്റെ പുതിയൊരു ലെവലിലേയ്ക്ക് കേരളത്തെ ഉയര്‍ത്തുന്നതാകും ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ സ്റ്റുഡിയോ എന്നാണ് ഞങ്ങളുടെ പ്രതീക്ഷ,’ അവര്‍ പറഞ്ഞു.

താഴെപ്പറയുന്നവയാണ് ടര്‍ട്ല്‍ വാക്‌സ് കാര്‍ കെയര്‍ സ്റ്റുഡിയോയില്‍ ലഭ്യമായ ട്രീറ്റുമെന്റുകള്‍:

സെറാമിക് കോട്ട് പ്രൊട്ടക്ഷന്‍ ഡീറ്റെയിലിംഗിന്റെ ഭാഗമായ പെയിന്റ് കറക്ഷന്‍, പ്രിക്ലീനും 10എച്ച് സെറാമിക് കോട്ട് പ്രൊട്ടക്ഷനും

ഹൈബ്രിഡ് സെറാമിക് കോട്ടിംഗ് ബേസിക് എക്സ്റ്റീരിയര്‍ വാഷ്, റിന്‍സ് ആന്‍ഡ് ഡ്രൈ, പെയിന്റ് കറക്ഷന്‍, ഹൈബ്രിഡ് വാഷ്, വെറ്റ് വാക്‌സ്, ഹൈബ്രിഡ് സെറാമിക് സ്്രേപ കോട്ട്

എക്സ്റ്റീരിയര്‍ റെസ്‌റ്റോറേഷന്‍ ട്രീറ്റ്‌മെന്റ് പെയിന്റ് കറക്ഷന്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട് ഷീല്‍ഡ് ടെക്‌നോളജി ട്രീറ്റ്‌മെന്റ്, സൂപ്പര്‍ ഹാര്‍ഡ്‌ഷെല്‍ ഷൈന്‍, ക്ലീന്‍ ആന്‍ഡ് ഷൈന്‍

ഇന്റീരിയര്‍ ഡീറ്റെയിലിംഗ് ട്രീറ്റ്‌മെന്റ് കാര്‍പ്പെറ്റ്‌സ്, അപ്‌ഹോള്‍സ്റ്ററി, റൂഫ് ക്ലീനിംഗ്, പ്ലാസ്റ്റിക്‌സ്, വിനൈല്‍ സീറ്റ്‌സ്, ലെതര്‍, എസി വെന്റ്‌സ്, എയര്‍ ഫ്രഷ്‌നര്‍, ഡ്രെസ്സിംഗ്, റബ്ബര്‍ ബീഡിംഗ്, ഡോര്‍ ജാംസ്, സീറ്റബ്ള്‍ ഗ്ലാസസ് എന്നിവ ഉള്‍പ്പെടെയുള്ള ബേസിക് ഇന്റീരിയര്‍ ക്ലീനിംഗ്,

സ്‌പെഷ്യാലിറ്റി ട്രീറ്റ്‌മെന്റ് ഓഡര്‍ ട്രീറ്റ്‌മെന്റ്, ഹെഡ്‌ലൈറ്റ് ലെന്‍സ് റെസ്‌റ്റൊറേഷന്‍, മഴ പ്രതിരോധ കോ്ട്ടിംഗ്, ക്രോം റെസ്‌റ്റൊറേഷന്‍

വാഷ് 45 മിനിറ്റല്‍ നല്‍കുന്ന ക്ലീനിംഗ്, വാകുമിംഗ്, കോക്പിറ്റ് ക്ലീനിംഗ്, പ്രീവാഷ്, റിന്‍സ്, അലോയ് വീല്‍സ്, ടയര്‍ ക്ലീനിംഗ്, ഫോം വാഷ്, സ്‌പ്രെഡ്, റിന്‍സ്, ഡ്രൈ, ഗ്ലാസ് ക്ലീനിംഗ്, ടയര്‍ ഡ്രെസ്സിംഗ്

ടര്‍ട്ല്‍ വാക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ 1 800 102 6155 എന്ന ടോള്‍ഫ്രീ നമ്പറിലൂടെയും customercareindia@turtlewax.com എന്ന ഇമെയില്‍ ഐഡിയിലൂടെ ബന്ധപ്പെട്ടും വാങ്ങാവുന്നതാണെന്നും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അംഗീകൃത റീടെയിലര്‍, ഡിസ്ട്രീബ്യൂട്ടര്‍, ഒഇഎം പങ്കാളിത്തങ്ങള്‍ക്കായി inditaradeenquiry@turtlewax.com എന്ന ഇമെയിലില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.turtlewax.in

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending