കൊച്ചി: കൊച്ചി ഒബ്‌റോണ്‍മാളില്‍ ശക്തമായ തീപിടിത്തം. കെട്ടിടത്തിന്റെ നാലാം നിലയിലെ ഫുഡ്‌കോര്‍ട്ടില്‍ നിന്നാണ് തീ പടര്‍ന്നത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. മള്‍ട്ടിപ്ലക്‌സില്‍ നിന്നും മാളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. ആര്‍ക്കും പൊള്ളലേറ്റിട്ടില്ല. അതേസമയം നാലാം നിലയിലെ കടകള്‍ പൂര്‍ണമായും കത്തി നശിച്ചു.