Connect with us

More

കൊച്ചി മേയറുടെ പരാതിയിലെ അറസ്റ്റ്; ജൂഢ് ആന്റണി വിശദീകരിക്കുന്നു

Published

on

കൊച്ചി മേയര്‍ സൗമിനി ജെയിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം സംവിധായകന്‍ ജൂഢ് ആന്റണി അറസ്റ്റിലായ സംഭവത്തില്‍ വിശദീകരണവുമായി ജൂഢ്ആന്റണി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് സംഭവിച്ചതെന്തെന്ന് ജൂഢ് ആന്റണി വെളിപ്പെടുത്തുന്നത്. ചങ്ക് തകര്‍ന്നാണ് താനീ കുറിപ്പെഴുതുന്നതെന്ന് തുടങ്ങുന്ന പോസ്റ്റില്‍ ഇനിമുതല്‍ സാമൂഹ്യസേവനത്തിനില്ലെന്ന് ജൂഢ് ആന്റണി വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ചങ്ക് തകര്ന്നാണ് ഞാനീ കുറിപ്പെഴുതുന്നത്. അല്പം നീളം കൂടാന്‍ സാധ്യതയുണ്ട്. എന്റെ പേരില്‍ എറണാകുളം സെന്ട്ര ല്‍ സ്‌റ്റേഷനില്‍ , കൊച്ചിന്‍ മേയര്‍ സൌമിനി ജെയിന് മാഡത്തിനെ ഭീഷണിപ്പെടുത്തിയതിനു കേസ് ഉണ്ടെന്ന വാര്‍ത്ത! പത്രങ്ങളില്‍ വന്നിട്ടുണ്ട്. എല്ലാ കൂട്ടുകാരും ബന്ധുക്കളും വീട്ടുകാരും ആകെ വിഷമത്തിലാണ്. പക്ഷെ ഇത് ഉണ്ടാകാനുള്ള സാഹചര്യം പറയണം എന്ന് എനിക്ക് തോന്നുന്നു. എന്നെ സ്‌നേഹികുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം. കുറച്ചു മാസങ്ങള്ക്ക് മുന്പ് ഒരു പത്ര വായനയില്‍ ധാരാളം ബാല ലൈംഗിക പീഡന വാര്ത്ത്കള്‍ കണ്ടപ്പോള്‍ , ബന്ധുക്കളടക്കം കുട്ടികളെ പീഡിപ്പിക്കുന്നു എന്നൊക്കെ വാര്ത്തകള്‍ കണ്ടപ്പോള്‍ ഒരു കൊച്ചു കുഞ്ഞിന്റെ പിതാവ് കൂടിയായ എനിക്ക് കുഞ്ഞുങ്ങള്ക്ക്് ഒരു ബോധവല്കരണമാണ് നല്ലത് എന്ന് തോന്നി. ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റും ഇത്തരത്തില്‍ വീഡിയോ യൂടുബില്‍ ഉണ്ട്. ആമിര്‍ ഖാന്‍ സത്യമേവ ജയതേ എന്ന പരിപാടിയില്‍ ഇത്തരം മംമൃലില ൈവീഡിയോ ചെയ്തിട്ടുണ്ട്. എന്ത് കൊണ്ട് അതിന്റെ മലയാളം ്‌ലൃശെീി ചെയ്തു കൂട എന്ന് ഞാന്‍ ചിന്തിച്ചു. നിവിന്‍ പൊളി എന്റെ വളരെ അടുത്ത സുഹൃത്തും വഴികാട്ടിയും ആയതു കൊണ്ട് നിവിനോട് തന്നെ ഇത്തരത്തില്‍ ഒരു വീഡിയോ ചെയ്താലോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ തന്നെ നമുക്കത് ചെയ്യാം എന്ന് അവന്‍ സമ്മതിക്കുകയും ചെയ്തു. ഇത് സംഭവിക്കുന്നത് നവംബര്‍ മാസത്തിലാണ്. അന്ന് മുതല്‍ ഇത് എങ്ങനെ പൊതു ജനങ്ങളിലേക്ക് എത്തിക്കാം എന്നായി എന്റെ ചിന്ത, കൂടുതല്‍ കുട്ടികള്‍ ഇത് കാണണം എന്ന ഉദ്ദേശം ഉള്ളതിനാല്‍ സംസ്ഥാന ബാലവകാശ കമ്മീഷനെ ഞാന്‍ സമീപിച്ച് ഇത്തരം വീഡിയോ ഞങ്ങള്‍ പ്രതിഫലമില്ലാതെ ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അവര്‍ വളരെയധികം സന്തോഷത്തോടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഞാന്‍ എഴുതിയ തിരക്കഥ രണ്ട് മൂന്നു തവണ ബാലവാകാശ കമ്മീഷന്റെ മേല്‌നോട്ടത്തില്‍ തിരുത്തി ഷൂട്ടിനു അനുയോജ്യമാക്കി. മന്ത്രി ശൈലജ ടീച്ചര്‍ ഇതിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും, എല്ലാ സ്‌കൂളുകളിലും ഈ വീഡിയോ കാണിക്കാന്‍ അവസരം ഒരുക്കാം എന്ന് സമ്മതിക്കുകയും ചെയ്തു.ആയിടക്കാണ് ബോധിനി എന്ന സംഘടന ഇത്തരത്തില്‍ ബാലപീഡനങ്ങള്‌ക്കെഡതിരെ പ്രവര്ത്തിനക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഒരേ ദിശയില്‍ സഞ്ചരികുന്നവര്‍ ഒന്നിക്കുന്നത് നല്ലതെന്ന് തോന്നി ഞാന്‍ അവരെ സമീപിച്ചു,. വീഡിയോ ഷൂട്ടിനു ആവശ്യമായ തുക(പ്രതിഫലം ഇല്ല) അവര്‍ വഹിച്ചോളം എന്ന് സമ്മതിച്ചു. തുടര്ന്ന് ലോകേഷന്‍ അന്വേഷിച്ചു തുടങ്ങി. ഒടുവില്‍ എറണാകുളം സുഭാഷ് പാര്ക്ക് അനുയോജ്യമായ ലോകെഷന്‍ ആയി തോന്നി. ബോധിനിയില്‍ തന്നെ അംഗമായ ശ്രീ ഹൈബി ഈഡന്‍ സാറിനെ വിളിച്ച് പാര്ക്ക് ഷൂട്ട് ചെയ്യാനുള്ള ുലൃാശശൈീി ശരിയാക്കി തരണം എന്ന് പറഞ്ഞപ്പോള്‍ പൂര്‍ണ മനസോടെ അതിന് വേണ്ടി പ്രവര്ത്തി ക്കാന്‍ അദ്ദേഹവും തയ്യാറായി. എന്നാല്‍ സിനിമ ഷൂട്ടിങ്ങിന് പാര്ക്ക് തരില്ല എന്ന് സൌമിനി മാം നിലപാടെടുത്തു. ഒരു മുത്തശ്ശി ഗദ കുറച്ചു വൃദ്ധസദനത്തിലെ അന്തേവാസികളെ സൌജന്യമായി കാണിച്ച ചടങ്ങില്‍ വച്ച് കണ്ട പരിചയം വച്ച് ഞാന്‍ സൌമിനി മാമിനെ ഫോണില്‍ വിളിച്ച് ഈ വീഡിയോയുടെ ഉദ്ദേശവും പ്രതിഫലമില്ലാതെ നിവിന്‍ അഭിനയിക്കുന്ന കാര്യവും പറഞ്ഞു. എന്നിട്ടും സമ്മതിക്കാതെ നിങ്ങള്‍ പോയി സര്‍ക്കാരില്‍ നിന്നും ീൃറലൃ കൊണ്ട് വന്നാല്‍ തരാം എന്ന് പറഞ്ഞു. അത് പ്രകാരം ഞാന്‍ ശൈലജ ടീച്ചറോട് അപേക്ഷികുകയും ടീച്ചര്‍ ഇതൊരു പ്രത്യേക കേസ് ആയി കണ്ടു അനുമതി കൊടുക്കണം എന്ന് സര്ക്കാ്രില്‍ നിന്നും ഒരു ശുപാര്ശ് മേയര്ക്ക്പ അയക്കുകയും ചെയ്തു. വളരെ തിരക്കുള്ള നിവിന്‍ ഏപ്രില്‍ 5 നമുക്ക് ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഞായറാഴ്ച മേയരുമായി ഫോണില്‍ സംസാരിച്ചു കാണാന്‍ ഒരു അവസരം തരണം എന്ന് പറഞ്ഞപ്പോള്‍ തിങ്കളാഴ്ച രാവിലെ പത്തര മണിക്ക് ഓഫീസില്‍ വാരാന്‍ പറഞ്ഞു. അത് പ്രകാരം ഞാന്‍ ചെന്നപ്പോള്‍ , പാര്ക്ക് തന്റെ അധികാര പരിധിയില്‍ ആണെന്നും മന്ത്രിയെ കൊണ്ട് അത് കൊടുക്കാന്‍ പറയിപ്പിച്ചത് തന്നെ അപമാനിച്ച പോലെയാണെന്നും പറഞ്ഞു. അത്തരത്തില്‍ ഒരു വിഷമം ഉണ്ടായെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു എന്ന് ഞാന്‍ പറയുകയം ചെയ്തു. ഈ വീഡിയോയുടെ സദുദേശം പരിഗണിച്ചു നമുക്ക് ഒന്ന് ചേര്ന്ന് ഇത് ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ വീണ്ടും വീണ്ടും ഇത് നല്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞപ്പോള്‍ , കഴിഞ്ഞ ആറു മാസത്തോളം ഇതിന് വേണ്ടി കഷ്ടപെട്ട എനിക്ക് അത്യധികം സങ്കടം തോന്നി. ‘ നിങ്ങള്‍ എത്ര മോശം കാര്യങ്ങള്ക്ക് ചിലപ്പോള്‍ കണ്ണടക്കുന്നുണ്ടാകും , ഈ നല്ല കാര്യത്തിനു ഹെല്പ് ചെയ്യാത്തത് മോശമായിപോയി , ഞാന്‍ ഇതിനെതിരെ പ്രതികരിക്കും ‘ എന്നും പറഞ്ഞു ഞാന്‍ അവിടെ നിന്നും ഇറങ്ങി പോന്നു. മറ്റൊരു പാര്ക്കാ്യ കൊച്ചിന്‍ പോര്ട്ട് ട്രസ്റ്റ് പാര്ക്ക് കണ്ടെത്തി ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. ഇന്നലെ അതിന്റെ ഷൂട്ടിംഗ് കഴിയുകയും ചെയ്തു.
എന്നാല്‍ അന്ന് തന്നെ എന്റെ പേരില്‍ കേസ് ഉണ്ടെന്നറിഞ്ഞ് അത് കോമ്പ്രമൈസ് ചെയ്യാന്‍ ഞാന്‍ പിറ്റേന്ന് തന്നെ സൌമിനി മാഡത്തിന്റെ ഓഫീസില്‍ പോയി എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് പറ്റിയെങ്കില്‍ ക്ഷമ ചോദിക്കുകയും ചെയ്തു, എന്നാല്‍ പത്രസമ്മേളനം വിളിച്ചു മാപ്പ് പറയണം എന്നാണ് മാം ആവശ്യപ്പെട്ടത്. പിറ്റേന്ന് ഷൂട്ട് ഉള്ളതിനാല്‍ അതിന് ശേഷം ആലോചിച്ചു ചെയ്യാം എന്ന് പറഞ്ഞാണ് ഞാന്‍ അവിടെ നിന്നും പോന്നത്. പിന്നീടാണ് വാര്ത്തനകള്‍ പുറത്ത് വന്നത്. ലോകം മുഴുവന്‍ ഇതിന്റെ സത്യാവസ്ഥ അറിയണം. ഇത്തരത്തില്‍ ഒരു നല്ല കാര്യത്തിന് ഇറങ്ങി പുറപ്പെട്ട് ഒരു കേസില്‍ പ്രതിയാകേണ്ടി വന്നതില്‍ അത്യധികം സങ്കടമുണ്ട്. പത്രത്തിലെ വാര്ത്ത്കള്‍ കണ്ടു , ഒരു മരണ വീട് പോലെ എന്റെ വീട് ആക്കിയതിലും എന്നെ സ്‌നേഹിക്കുന്നവരെ ഇത്തരം വാര്ത്ത്കള്‍ വിഷമിപ്പിച്ചതിലും ഞാന്‍ മാപ്പ് ചോദിക്കുന്നു. ഇനി മേലാല്‍ സാമൂഹ്യ സേവനത്തിനു ഇറങ്ങില്ല എന്ന് സങ്കടത്തോടെ പറഞ്ഞു കൊണ്ട് നിര്ത്തു ന്നു.
(എന്നെ സഹായിക്കാന്‍ വന്ന എല്ലാവരോടും നന്ദി പറയുന്നു. നിങ്ങളുടെ പേരുകള്‍ ഇതില്‍ വലിച്ചിഴച്ചതില്‍ ക്ഷമ ചോദിക്കുന്നു. )

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending