സംവിധായകന്‍ ജൂഡ് ആന്റണി നായകനാകുന്നു. രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന ഐശ്വര്യ വിലാസം ഗുണ്ടാസംഘം എന്ന ചിത്രത്തിലാണ് ജൂഡ് നായകവേഷത്തിലെത്തുന്നത്. നേരത്തെ പ്രേമം, തോപ്പില്‍ ജോപ്പന്‍, ആക്ഷന്‍ ഹീറോ ബിജു, ഒരു മുത്തശ്ശി ഗദ തുടങ്ങിയ ചിത്രങ്ങളില്‍ ജൂഡ് അഭിനയിച്ചിട്ടുണ്ടെങ്കിലും നായക വേഷത്തിലെത്തുന്നത് ഇതാദ്യമാണ്. മുഴുനീള കോമഡി ചിത്രമാണ് ഐശ്വര്യ വിലാസം ഗുണ്ടാ സംഘം. അജു വര്‍ഗീസും ചിത്രത്തില്‍ തുല്യ പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നുണ്ട്.