കൊച്ചി മെട്രോ ബുധനാഴച മുതല്‍ ഫ്‌ലെക്‌സി ഫെയര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനം .യാത്ര നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ 06:00 മുതല്‍ 08:00 മണി വരെയും രാത്രി 8 മുതല്‍ 10:50 വരെയും എല്ലാ യാത്രക്കാര്‍ക്കും യാത്ര നിരക്കിന്റെ 50 % ഡിസ്‌കൗണ്ട് ഉണ്ടാകും.

കൊച്ചി 1 കാര്‍ഡ് ഉടമകള്‍ക്കും (ട്രിപ്പ് പാസ്) അവരുടെ കാര്‍ഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആര്‍ ടിക്കറ്റുകള്‍, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.