കൊച്ചി: കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു. വാരാപ്പുഴ സ്വദേശി ശീതള്‍(30)ആണ് മരിച്ചത്. കൊച്ചിയിലെ ചെറായില്‍ രാവിലെയാണ് സംഭവം.

ചെറായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുകയാണ് ശീതള്‍. രാവിലെ പത്തരയോടെ ബീച്ചില്‍ നിന്നും കുത്തേറ്റ ശീതള്‍ അടുത്തുള്ള റിസോര്‍ട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ജീവനക്കാര്‍ ഉടനെ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറു ഗുതുതരമായ മുറിവുകള്‍ ശരീരത്തിലുണ്ടെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തിനു പിന്നില്‍ എന്താണെന്ന് പോലീസിന് വ്യക്തമായിട്ടില്ല. ചില സൂചനകള്‍ ലഭിച്ചിട്ടുള്ളതായാണ് വിവരം. സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്.