കോഴിക്കോട്: നടിയെ ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇരക്കൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കേസന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. ഇരയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും കൊടിയേരി പറഞ്ഞു.

നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കളാണെന്ന രീതിയിലുള്ള രീതിയിലുള്ള പരാമര്‍ശങ്ങള്‍ നേരത്തെ ദിലീപ് നടത്തിയിരുന്നു. ഇരുവരും സുഹൃത്തുക്കളാണ്. കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. എന്നാല്‍ നടിയേയും പള്‍സര്‍ സുനിയേയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന നടന്‍ സലീംകുമാറിന്റെ പരാമര്‍ശം വിവാദമായിരുന്നു.