Culture
“ജോളി തനിച്ചോ?”; ‘മറ്റൊരാള്‍ കൂടിയുണ്ടെന്ന് കരുതുന്നു’

കോഴിക്കോട്/കൊച്ചി: കൂടത്തായി കൊലക്കേസില്‍ ഒരിക്കലും താങ്ങാനാവുന്ന കാര്യങ്ങള്‍ അല്ല പുറത്തു വരുന്നതെന്ന് മരിച്ച റോയിയുടെ സഹോദരി റെഞ്ചി തോമസ്. സത്യം എന്നായാലും പുറത്തുവരുമെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ റെഞ്ചി പറഞ്ഞു. ജോളി മാത്രമാണ് എല്ലാ കൊലപാതകങ്ങളും ചെയ്തതെന്ന് വിശ്വസിക്കുന്നില്ല. ഇപ്പോള്‍ പിടിയിലാവര്‍ക്കു പുറമെ മറ്റൊരാള്‍ കൂടിയുണ്ടെന്ന് കരുതുന്നു. കേസ് അന്വേഷണം നടക്കുന്നതിനാല്‍ ആളുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താനാവില്ല. അയാളെ പിതാവിന് ഇഷ്ടമായിരുന്നില്ല. എന്നാല്‍ റോയ് തോമസിന് അയാളോട് അനിഷ്ടമുണ്ടായിരുന്നില്ല. കൊലപാതകത്തില്‍ അയാള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിയിക്കട്ടെയെന്നും റെഞ്ചി തോമസ് പറഞ്ഞു. റോയ് മരിച്ച സമയത്ത് എന്‍.ഐ.ടിയില്‍നിന്ന് ആരും കാണാന്‍ വന്നിരുന്നില്ല. ഇതോടെയാണ് ജോളിയുടെ ജോലിയെക്കുറിച്ച് സംശയം ജനിച്ചത്. എന്‍.ഐ.ടിയില്‍നിന്ന് പിരിച്ചുവിട്ടുവെന്ന് പറഞ്ഞാണ് അന്ന് ജോളി ഒഴിഞ്ഞുമാറിയത്.
മാതാപിതാക്കളുടെ മരണം കൊലപാതകമാണെന്ന് ഒരിക്കലും സംശയം ഉണ്ടായിരുന്നില്ല. സഹോദരന്‍ റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് തന്നെ പുറകോട്ട് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. താനും സഹോദരനായ റോജോയും മാത്രമാണ് ഇതിനെതിരെ പൊരുതിയത്. പൊലീസും ഇപ്പോള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും ഒപ്പം നിന്നതിനാലാണ് കേസ് ഇത്രയധികം മുന്നോട്ട് പോയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ട്.
അമ്മ അന്നമ്മയെ കൊല്ലാന്‍ സമാന രീതിയില്‍ ജോളി നേരത്തെയും ശ്രമിച്ചിരുന്നതായി റെഞ്ചി പറഞ്ഞു. ആദ്യം ആസ്പത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കഴിച്ച ആയുര്‍വേദ മരുന്നില്‍ അസ്വാഭാവികതകയുള്ളതായി അമ്മ തന്നോട് പറഞ്ഞിരുന്നു. കൈകാലുകള്‍ കുഴയുകയും കാലുകള്‍ മടക്കാനാകാത്ത അവസ്ഥ നേരിട്ടതായും അമ്മ പറഞ്ഞിരുന്നു. ഇതേ രീതിയിലാണ് പിന്നീട് അമ്മ മരിച്ചതും.
സ്വത്ത് തട്ടിയെടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന പ്രചാരണം ശരിയല്ല. മാതാപിതാക്കളുടെ സ്വത്തുക്കള്‍ എന്നായാലും മക്കള്‍ക്ക് തുല്യമായി ലഭിക്കും. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കിലും കോടതി അത് ചെയ്ത് തരും. മരിക്കുന്നതിന് മുമ്പ് റോയി മദ്യത്തിന് അടിമയായിരുന്നുവെന്ന് സഹോദരി റെഞ്ചി തോമസ് പറഞ്ഞു. താന്‍ അറിയുന്ന സഹോദരനായിരുന്നില്ല മരണസമയത്ത് റോയി. അമ്മ മരിച്ച ശേഷം റോയി മാനസികമായി തകര്‍ന്നിരുന്നു. അതായിരിക്കാം റോയിയെ മദ്യപാനത്തിലേക്ക് നയിച്ചത്. റോയി മദ്യത്തിന് അടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞാണ് അറിഞ്ഞത്.
അച്ഛനും സഹോദരനും മരിക്കുമ്പോള്‍ താന്‍ ശ്രീലങ്കയിലായിരുന്നു. അമ്മ മരിക്കുമ്പോള്‍ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ആ സമയത്തെല്ലാം ജോളി പറഞ്ഞത് അപ്പാടെ വിശ്വസിച്ചു. 2008ല്‍ എഴുതിയ ആദ്യ ഒസ്യത്ത് കാണിച്ചു തന്നത് റോയി തോമസാണ്. ഒസ്യത്തിലെ സാക്ഷികളെ കണ്ടപ്പോള്‍ ഞെട്ടി. അതില്‍ മുപ്പത്തിമൂന്നേ മുക്കാല്‍ സെന്റ് സ്ഥലവും വീടും സഹോദരനും കുടുംബത്തിനുമായി എഴുതി നല്‍കിയിരുന്നു. വായിച്ചപ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ വ്യാജമാണെന്ന് മനസിലായി. തീയതിയും സ്റ്റാമ്പും സാക്ഷികളും ഉണ്ടായിരുന്നില്ല. ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ പിതാവ് ഇങ്ങനെ ഒരു ഒസ്യത്ത് എഴുതുമെന്ന് കരുതുന്നില്ല. റോജോയോട് അപ്പോള്‍ തന്നെ അത് എടുത്തുവയ്ക്കാന്‍ പറഞ്ഞു. 50 സെന്റ് സ്ഥലം കൂടി ബാക്കി ഉണ്ടായിരുന്നു. പക്ഷേ അത് ഒസ്യത്തില്‍ ഉണ്ടായിരുന്നില്ലെന്നും റെഞ്ചി പറഞ്ഞു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
india3 days ago
വാഗമണ് റോഡില് വിനോദ സഞ്ചാരി കാല്വഴുതി കൊക്കയില് വീണ് മരിച്ചു
-
kerala3 days ago
ഗോവിന്ദച്ചാമി ജയില് ചാടി; കണ്ണൂര് സെന്ട്രല് ജയിലില് ഗുരുതര സുരക്ഷാ വീഴ്ച
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
സ്കൂള് സമയമാറ്റം; മത സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവന്കുട്ടി ഇന്ന് ചര്ച്ച നടത്തും
-
kerala3 days ago
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി
-
kerala2 days ago
കമ്പി മുറിക്കുന്ന ശബ്ദം കേൾക്കാതിരിക്കാൻ മഴയുള്ള സമയം തെരഞ്ഞെടുത്തു:ഗോവിന്ദച്ചാമിയുടെ തെളിവെടുപ്പ് പൂർത്തിയായി
-
india2 days ago
ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്ലിം ലീഗ്