Connect with us

kerala

കേരളത്തില്‍ ഇന്ന് 495 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,561 സാമ്പിളുകളാണ് പരിശോധിച്ചത്.

Published

on

കേരളത്തില്‍ 495 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33, കൊല്ലം 31, തൃശൂര്‍ 30, ആലപ്പുഴ 18, മലപ്പുറം 17, കണ്ണൂര്‍ 15, പത്തനംതിട്ട 13, വയനാട് 13, പാലക്കാട് 12, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,561 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,024 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,399 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 625 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 64 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 5433 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 2 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 22 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,363 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാരുമില്ല. 462 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 28 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 850 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 111, കൊല്ലം 98, പത്തനംതിട്ട 38, ആലപ്പുഴ 42, കോട്ടയം 117, ഇടുക്കി 68, എറണാകുളം 146, തൃശൂര്‍ 58, പാലക്കാട് 20, മലപ്പുറം 33, കോഴിക്കോട് 53, വയനാട് 21, കണ്ണൂര്‍ 36, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 5433 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,54,022 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കസ്റ്റഡിയില്‍ ഉള്ള പാസ്പോര്‍ട്ട് ആവശ്യപ്പെട്ട് ദിലീപ്; നടി ആക്രമണക്കേസിലെ ആറ് പ്രതികള്‍ക്ക് ശിക്ഷ ഇന്ന്

വിദേശയാത്രയോ മറ്റ് ആവശ്യങ്ങളോ പരിഗണിച്ചുള്ള അപേക്ഷയാണെന്നാണ് സൂചന.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയില്‍ സറണ്ടര്‍ ചെയ്ത പാസ്പോര്‍ട്ട് തിരികെ ലഭിക്കാനുള്ള അപേക്ഷ നടന്‍ ദിലീപ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കി. വിദേശയാത്രയോ മറ്റ് ആവശ്യങ്ങളോ പരിഗണിച്ചുള്ള അപേക്ഷയാണെന്നാണ് സൂചന.

അതേസമയം കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള നേരിട്ട് ആക്രമണത്തില്‍ പങ്കെടുത്ത പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ വിധിക്കുന്നത്. ഗൂഢാലോചന കുറ്റത്തില്‍ ദിലീപ് അടക്കമുള്ള നാല് പേരെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

 

Continue Reading

kerala

പത്തനംതിട്ടയില്‍ രാഷ്ട്രപതി സന്ദര്‍ശനത്തില്‍ ഉപയോഗിച്ച ഹെലിപ്പാഡ്: 20 ലക്ഷം രൂപ ചെലവായി

ഒക്ടോബര്‍ 21-നായിരുന്നു രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം.

Published

on

പത്തനംതിട്ടയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനത്തോട് അനുബന്ധിച്ച് നിര്‍മ്മിച്ച ഹെലിപ്പാഡിന് 20 ലക്ഷം രൂപ ചെലവായതായി പൊതുമരാമത്ത് വകുപ്പിന് കരാറുകാരന്‍ നല്‍കിയ എസ്റ്റിമേറ്റില്‍ വ്യക്തമാകുന്നു. പ്രമാടത്ത് നിര്‍മിച്ച മൂന്ന് ഹെലിപ്പാഡുകളില്‍ ഒന്നിലാണ് ഈ ചിലവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ 21-നായിരുന്നു രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം. ലാന്‍ഡിങ് സമയത്ത് കോണ്‍ക്രീറ്റില്‍ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പൊലീസ്, ഫയര്‍ഫോഴ്‌സ് ടീമുകള്‍ ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളിനീക്കേണ്ടിവന്നിരുന്നു. ആദ്യ ലാന്‍ഡിങ് സ്ഥലമായ നിലയ്ക്കലില്‍ കാലാവസ്ഥ പ്രതികൂലമായതോടെയാണ് പ്രമാടത്ത് അടിയന്തരമായി കോണ്‍ക്രീറ്റ് അടിച്ച് ഹെലിപ്പാഡ് തയ്യാറാക്കിയത്.

Continue Reading

kerala

ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം; നിര്‍മിച്ചത് ബിജെപി ഓഫീസില്‍ വെച്ചെന്ന് കണ്ടെത്തല്‍

പ്രീ പോള്‍ സര്‍വേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു.

Published

on

തിരുവനന്തപുരം: ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം നിര്‍മിച്ചത് ബിജെപി ഓഫീസിലെന്ന് കണ്ടെത്തല്‍. ശ്രീലേഖ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതും ഇതേ കാര്‍ഡാണ്. തെരഞ്ഞെടുപ്പ് ദിനം വ്യാപകമായി ഈ സര്‍വേ ഫലം പ്രചരിപ്പിച്ചിരുന്നു.

പ്രീ പോള്‍ സര്‍വേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തില്‍ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. സൈബര്‍ പൊലീസിനോട് റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.ഷാജഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടലിന് പിന്നാലെ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാണ് ആര്‍.ശ്രീലേഖ. പ്രീ പോള്‍ സര്‍വേ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന സുപ്രിംകോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാര്‍ഗനിര്‍ദേശം നിലനില്‍ക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമായത്. ബിജെപിയ്ക്ക് തിരുവനന്തപുരം കോര്‍പറേഷനില്‍ ഭൂരിപക്ഷമുണ്ടാകും എല്‍ഡിഎഫ് പിന്നോട്ട് പോകുമെന്നുള്ള ഒരു സ്വകാര്യ സര്‍വേയാണ് ശ്രീലേഖ പങ്കുവെച്ചത്. ജനഹിതം ഇങ്ങനെയാകട്ടെ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.

 

 

 

Continue Reading

Trending