കുന്ദമംഗലം: പെരിങ്ങൊളം-സി.ഡബ്ലൂ.ആര്‍.ഡി.എം റോഡില്‍ നടന്ന ബൈക്ക് അപകടത്തില്‍ ചാത്തമംഗലം സ്വദേശി പാലത്തില്ലീ ചാച്ചന്റെ മകന്‍ അരുണ്‍ പി.സി (27)മരച്ചു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും വന്ന അരുണ്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ നിന്നും തെറിച്ച് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും തന്നെ മരണപ്പെട്ടതായാണ് വിവരം.