കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, നടക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നടക്കുന്നതിനാല്‍ ഞായറാഴ്ച കണ്ണൂര്‍ റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി

ക്രിസ്ത്യന്‍കോളേജ് മുതല്‍ നടക്കാവ് പോലീസ് സ്റ്റേഷന്‍ വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം. കണ്ണൂര്‍ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ നടക്കാവ് സ്റ്റേഷന് സമീപത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഈസ്റ്റ് നടക്കാവ് വഴി വയനാട് റോഡിലൂടെ നഗരത്തിലേക്ക് പ്രവേശിക്കണം.

കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്നവര്‍ ഗാന്ധിറോഡ്, ബീച്ച്‌റോഡിലൂടെ പോകണമെന്നും നടക്കാവ് പൊലീസ് അറിയിച്ചു. സാമഗ്രികളുടെ വിതരണം പൂര്‍ത്തിയാകുന്നതുവരെയായിരിക്കും നിയന്ത്രണം.