കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഈ മാസം 20 മുതല്‍ ഷവര്‍മയുടെ നിര്‍മാണവും വിതരണവും നിരോധിച്ചു. ഷവര്‍മ്മയുമായി ബന്ധപ്പെട്ട് പരാതികളും ഭക്ഷ്യ വിഷബാധയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍കൂര്‍ അനുമതിയോടെ ഷവര്‍മ്മ നിര്‍മിക്കാനാകും.

feature35

മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷകള്‍ ഈ മാസം പത്തിനു മുമ്പ് ഭക്ഷ്യസുരക്ഷാ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഒ.ശങ്കരനുണ്ണി അറിയിച്ചു.