Education

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്; ജനുവരി 15 വരെ അടച്ചിടാന്‍ കളക്ടര്‍ ഉത്തരവിട്ടു

By webdesk12

January 08, 2023

വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് ഏറെ നാളായി പൂട്ടിക്കിടന്നിരുന്ന കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച്ച തുറക്കാനിരിക്കെ വീണ്ടും ജനുവരി 15 വരെ അടച്ചിടാന്‍ ഉത്തരവ്. കോട്ടയം ജില്ലാ കലക്ടര്‍ പി.കെ ജയശ്രീയാണ് ഉത്തരവിറക്കിയത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റങ്ങളുണ്ടാവില്ല. ജാതി വിവേചനം അടക്കം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി സമരം നടക്കുന്നതിനെ തുടര്‍ന്നാണ് തെക്കുംതല കെ.ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് അടച്ചിട്ടത്. ഡിസംബര്‍ 24 മുതല്‍ ജനുവരി 8 വരെ അടച്ചിടാനായിരുന്നു ഉത്തരവ്.