Connect with us

kerala

കെ.എസ്.ആർ.ടി.സി ചീഫ് എൻജിനിയറിനെ സസ്‌പെന്റ് ചെയ്തു

നടപടി ക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതിനുമാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു

Published

on



കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം മേധാവി ചീഫ് എൻജിനിയർ ആർ. ഇന്ദുവിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂർ, ചെങ്ങന്നൂർ, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിർമ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതിനുമാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

ജയില്‍ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.

Published

on

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ജയില്‍ ഡിഐജി വി. ജയകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആണ് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് ഇന്ന സമര്‍പ്പിക്കുക. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ജയില്‍ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തെക്കുറിച്ച് സെന്‍ട്രല്‍ ജയിലിലെ മറ്റു തടവുകാര്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ തടവുകാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന പത്താം നമ്പര്‍ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

Continue Reading

kerala

കുന്നംകുളത്ത് സി പി എം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

മൂന്നുപേര്‍ക്ക് പരിക്കേറ്റു.

Published

on

തൃശൂര്‍ കുന്നംകുളത്ത് സി പി എം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റു. 2 സിപിഎം പ്രവര്‍ത്തകര്‍ക്കം പരിക്കേറ്റിരുന്നു.

ചെമ്മണ്ണൂരിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരുടെ സംഘശക്തി ക്ലബ്ബില്‍ വച്ചായിരുന്നു സംഘര്‍ഷം. ചീരംകുളങ്ങര പൂരത്തിന് ഉണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഇന്നലെ നടന്നത്.

Continue Reading

kerala

വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

Published

on

സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എട്ട് സ്‌കൂളുകള്‍ക്കും സുരക്ഷ മുന്‍നിര്‍ത്തി അഞ്ച് സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസ്, ചങ്ങനാശേരി പൗവ്വം യു പി സ്‌കൂളുകള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്ടിലും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകം. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

Continue Reading

Trending