Connect with us

kerala

15 വര്‍ഷത്തിലേറെ പഴക്കം; 3 കെഎസ്ആര്‍ടിസി ബസുകള്‍ തിരിച്ചുവിളിച്ചു; സര്‍വീസ് റദ്ദാക്കി

Published

on

15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു കീഴിലുള്ള 3 സര്‍വീസുകള്‍ റദ്ദാക്കി. ഇന്നലെ രാവിലെ സര്‍വീസ് നടത്തിയ ശേഷം ഈ ബസുകള്‍ തിരിച്ചുവിളിക്കുകയായിരുന്നു.

15 വര്‍ഷം പഴക്കമെന്ന നിബന്ധന കര്‍ശനമായി നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിയുടെ ബ്രേക്ക് ഡൗണ്‍ വാനുകളില്‍ ഭൂരിഭാഗവും ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുന്ന ജീപ്പുകളും ഒഴിവാക്കേണ്ടിവരും. ഇത് സ്ഥാപനത്തെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍.

പുലര്‍ച്ചെ 4.50ന് മലപ്പുറത്തുനിന്ന് പൊന്നാനിയിലേക്കുള്ളത്, 7.50ന് തിരൂരിലേക്കുള്ളത്, 7.15ന് ചങ്കുവെട്ടിയിലേക്കുള്ളത് എന്നീ 3 സര്‍വീസുകളാണ് പിന്‍വലിച്ചത്. മൂന്നു ബസുകളും ഇന്നലെ ആദ്യ സര്‍വീസ് നടത്തി. പിന്നീട് അടിയന്തരമായി തിരിച്ചുവിളിക്കുകയായിരുന്നു. ഇന്നലെ പത്തു മണിയോടെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഡിപ്പോകളില്‍ ലഭിച്ചത്.

15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ ഒട്ടേറെ തവണ ഇളവ് നല്‍കിയെങ്കിലും ഇപ്പോള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചെന്നാണു സൂചന. ജില്ലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസിനിടെ ബ്രേക്ക് ഡൗണ്‍ ആയാല്‍ അറ്റകുറ്റപ്പണി നടത്താന്‍ പോകുന്നത് ബിഡി വാനുകളിലാണ്. ജില്ലയിലെ ബിഡി വാനുകളില്‍ ഭൂരിഭാഗവും 15 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്.

ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുന്ന ഔദ്യോഗിക വാഹനങ്ങളുടെ സ്ഥിതിയും ഇതുതന്നെ. പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിലവില്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകള്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍, 6 മാസം കഴിഞ്ഞാല്‍ ഇവിടെയും 2 ബസുകള്‍ ഈ കാലാവധി പൂര്‍ത്തിയാക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.

ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.

Continue Reading

kerala

അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയായി ഭീം

കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

Published

on

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ഇന്നലെ പുതിയ അതിഥിയെത്തി. അധികൃതര്‍ കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്‍കി. കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.

ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാലാണ് ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. 10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞ് അതിഥിയായി എത്തിയത്.

ഇതോടെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 8 കുട്ടികളെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. സെപ്തംബര്‍ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലില്‍ എത്തിയിരുന്നു.

Continue Reading

kerala

പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

Published

on

പാലേരി: പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.

കഴിഞ്ഞദിവസം പിതാവ് പോക്കറിനെ (60) കത്തികൊണ്ട് കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് കുത്തിയത്. വയറിന് സാരമായി പരിക്കേറ്റ പോക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൂരികുത്തി നരിക്കോട്ടുമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Continue Reading

Trending