Connect with us

kerala

കൊല്ലത്ത് നിന്ന് കെ എസ് ആര്‍ ടി സി ജനത സര്‍വീസ് ആരംഭിച്ചു

ഓഫീസുകളില്‍ ജീവനക്കാരുടെ സൗകര്യാർത്ഥമാണ് സര്‍വീസുകളുടെ സമയക്രമം. കെ എസ് ആര്‍ ടി സിയുടെ ലോ ഫ്‌ളോർ എസി ബസുകളാണ് ജനത സര്‍വീസിനായി ഉപയോഗപ്പെടുത്തുക. 20 രൂപ മുതലാണ് മിനിമം ടിക്കറ്റ് നിരക്ക്.

Published

on

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എ സി ബസില്‍ യാത്ര ഒരുക്കി കെ എസ് ആര്‍ ടി സിയുടെ ‘ജനത സര്‍വീസ്’ കൊല്ലത്തുനിന്നും സര്‍വീസ് ആരംഭിച്ചു രാവിലെ ഏഴിന് കൊല്ലം കെ എസ് ആര്‍ ടി സി അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്‌ലാഗ് ഓഫ് ചെയ്‌തു. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് . ഓഫീസുകളില്‍ ജീവനക്കാരുടെ സൗകര്യാർത്ഥമാണ് സര്‍വീസുകളുടെ സമയക്രമം. കെ എസ് ആര്‍ ടി സിയുടെ ലോ ഫ്‌ളോർ എസി ബസുകളാണ് ജനത സര്‍വീസിനായി ഉപയോഗപ്പെടുത്തുക. 20 രൂപ മുതലാണ് മിനിമം ടിക്കറ്റ് നിരക്ക്.

കൊല്ലം കൊട്ടാരക്കര യൂണിറ്റുകളില്‍ നിന്നും എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിര്‍ത്തുന്ന ജനത സര്‍വീസ് രാവിലെ 7.15 ന് ആരംഭിച്ച് 9.30 ന് തിരുവന്തപുരത്ത് എത്തിച്ചേരും തുടര്‍ന്ന് 10 മണിക്ക് തിരികെ പോകുന്ന ബസുകള്‍ 12 മണിക്ക് കൊല്ലത്തും കൊട്ടരക്കരയിലും എത്തിച്ചേരും. തുടര്‍ന്ന് വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക് തമ്പാനൂര്‍ വഴുതക്കാട് സ്റ്റാച്ചു , പട്ടം (മെഡിക്കല്‍ കോളേജ് – കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ രാത്രി 7.15 ന് സര്‍വീസ് അവസാനിപ്പിക്കും.

 

kerala

എല്‍ഡിഎഫില്‍ ഭിന്നത; കൊച്ചിയില്‍ മുന്നണി പരിപാടി വെവ്വേറെ നടത്തി സിപിഐയും സിപിഎമ്മും

ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കാരണം.

Published

on

കൊച്ചിയില്‍ എല്‍ഡിഎഫില്‍ ഭിന്നത. എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ‘ന്യൂനപക്ഷ വേട്ടക്കെതിരെ പ്രതിഷേധ സദസ്’ കൊച്ചി മണ്ഡലത്തില്‍ വെവ്വേറെ നടത്തി സിപിഐയും സിപഎമ്മും.

ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കാരണം. സിപിഎം എല്‍ഡിഎഫ് ബാനറില്‍ തോപ്പുംപടി പ്യാരി ജങ്ഷനിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ സിപിഐ തോപ്പുംപടി കെഎസ്ഇബി ഓഫിസിന് സമീപമാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ട് പരിപാടികളും ഒരേ സമയത്താണ് സംഘടിപ്പിച്ചത്.

Continue Reading

india

മതപരിവര്‍ത്തനം ആരോപിച്ച് വീണ്ടും മലയാളി വൈദികര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം

തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

Published

on

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായിമര്‍ദിച്ചു. തന്നെയും സഹവൈദികരെയും മര്‍ദിച്ചതായും തങ്ങളുടെ വാഹനത്തിന് കേടുപാട് വരുത്തിയതായും മലയാളി വൈദികന്‍ ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു. തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

രാത്രി എന്തിനാണ് ഇവിടെ വന്നത്? മതപരിവര്‍ത്തനത്തിന് ആണോ വന്നത് എന്ന് ചോദിച്ചു. തങ്ങളുടെ വീട്ടിലേക്കാണ് വന്നതെന്ന് ഗ്രാമത്തിലുള്ളവര്‍ പറഞ്ഞിട്ട് പോലും കേള്‍ക്കാന്‍ തയ്യാറായില്ല. പൊലീസ് എത്തിയാണ് അവിടെ നിന്ന് പുറത്ത് എത്തിച്ചത്. കേസുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ബജ്‌റംഗ്ദള്‍ ശക്തമായ മേഖലയാണ്. പരാതി കൊടുത്താല്‍ അവര്‍ വീണ്ടും ഞങ്ങള്‍ക്കെതിരെ വരാന്‍ സാധ്യതയുണ്ട്. വിഷയം കലക്ടറെ അറിയിക്കും ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു.

Continue Reading

kerala

കൊച്ചിയില്‍ ലഹരിയ്ക്ക് അടിമയായ മകന്‍ അമ്മയെ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പരാതി

ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില്‍ പിടിയിലായത്.

Published

on

കൊച്ചിയില്‍ ലഹരിയ്ക്ക് അടിമയായ മകന്‍ അമ്മക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില്‍ പിടിയിലായത്. ആലുവ ഈസ്റ്റ് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. മകന്‍ തുടര്‍ച്ചയായി അമ്മയെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി. മകന്‍ ലഹരിക്കടിമയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Continue Reading

Trending