kerala
രാജ്യത്ത് ഏറ്റവും കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തുള്ളത് കേരളത്തിലെന്ന് കെ.എസ് .ആർ.ടി.സി സിഎംഡി ബിജു പ്രഭാകര്‍
സംസ്ഥാനത്ത് 1180 കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്താണെന്ന് സിഎംഡി ബിജു പ്രഭാകര്‍ വെളിപ്പെടുത്തി.
സംസ്ഥാനത്ത് 1180 കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്താണെന്ന് സിഎംഡി ബിജു പ്രഭാകര്‍ വെളിപ്പെടുത്തി.രാജ്യത്ത് ഏറ്റവും കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.കെഎസ്ആര്‍ടിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയോ പരമ്പരയിലെ ഒരു ഭാഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഏത് പുരോഗമനപരമായ റിപ്പോർട്ടും കടലിൽ കളയുന്ന നിലപാടാണ് സംഘടനകൾക്കെന്നും എന്ത് കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിച്ചാലും കോടതിയിൽ പോകുന്നത് പതിവ് രീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വിഫ്റ്റ് വന്നതോടെ ചില ആളുകള്‍ക്ക് നഷ്ടങ്ങളുണ്ടായി.ബെംഗളൂരുവില്‍നിന്ന് സാധനം വാങ്ങി ഇവിടെ കച്ചവടം നടത്തുന്നവര്‍ക്ക് സ്വിഫ്റ്റിന്റെ വരവില്‍ വലിയ വിഷമം തോന്നും.എത്ര ഡ്രൈവര്‍മാര്‍ ഇതിനുള്ളില്‍ സ്വന്തമായി കൊറിയര്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോയെന്നും ബിജു പ്രഭാകര്‍ ചോദിക്കുന്നു. ഈ ആളുകളാണ് സ്വിഫ്റ്റിനെതിരെ കുപ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
kerala
കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശില്‍പ്പപാളി കേസിലും പ്രതി; പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍
2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ചുവെന്ന കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ എ.പത്മകുമാറിനെ എസ്ഐടി പ്രതി ചേര്‍ത്തത്. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലും പത്മകുമാറിനെ പ്രതിചേര്‍ത്തിരുന്നു.
ഇതോടെ ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസിലും പത്മകുമാര്‍ പ്രതിയാണ്. 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ചുവെന്ന കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.
അതേസമയം പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഡിസംബര്‍ 8 ന് എ പത്മകുമാറിന്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കും.
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ് ജയശ്രീയുടെയും ആറാം പ്രതിയായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും മുന്‍കൂര്‍ ജാമ്യമില്ല. രണ്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
kerala
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ആശ്വസം
ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 95,600 രൂപയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 95,600 രൂപയാണ്. ഇന്നലെ കുറഞ്ഞതിന് ശേഷമാണ് ഇന്ന വില കുറഞ്ഞത്.
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് അടുത്ത് നല്‍കണം.
ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന് അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്
kerala
താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും
നാളെ രാവിലെ 8 മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം…
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും. ചുരത്തിലെ 6,7,8 വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചിരുന്നു. മരത്തടികള്‍ ക്രയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്നതിനാല്‍ നാളെ രാവിലെ 8 മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം തടസപ്പെടുക.
എയര്‍പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്, പരിക്ഷകള്‍, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവര്‍ യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു.
-
kerala20 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി

