Connect with us

More

കൂടംകുളം ആണവനിലയത്തിലെ ഒന്നാം യൂണിറ്റ് ഉല്‍പാദനം പുനരാരംഭിച്ചു

Published

on

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ക്കും ഇന്ധനം നിറയ്ക്കലിനുമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന കൂടംകുളം ആണവവൈദ്യുതി നിലയത്തിലെ ഒന്നാം യൂണിറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം പുനരാരംഭിച്ചു. ആയിരം മെഗാവാട്ട് ശേഷിയുള്ള സമ്മര്‍ദജല റിയാക്ടര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ യൂണിറ്റില്‍ സമ്പുഷ്ട യുറേനിയമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഓരോ 7000 മണിക്കൂറിന് ശേഷവും ഇന്ധനം മാറ്റേണ്ടതുണ്ട്. ഇതിന് വേണ്ടിയാണ് ഇക്കൊല്ലം ഏപ്രില്‍ 13 ന് ഈ യൂണിറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിവച്ചത്. ഒന്നാം യൂണിറ്റില്‍ ഇത് രണ്ടാം തവണയാണ് ഇന്ധനം മാറ്റി നിറയ്ക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ഇന്ധനം നിറയ്ക്കല്‍ പൂര്‍ത്തിയായിരുന്നുവെങ്കിലും നിര്‍ണായക പരിശോധനകള്‍ നടത്തേണ്ടിയിരുന്നതിനാലാണ് ഉല്‍പാദനം ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ഉല്‍പാദനം തുടങ്ങിയതോടെ യൂണിറ്റ് ദക്ഷിണ ഗ്രിഡുമായി സംയോജിപ്പിച്ച് വൈദ്യുതി വിതരണം തുടങ്ങി. നിലവില്‍ 300 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. കൂടംകുളത്തെ രണ്ടാം യൂണിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ഉല്‍പ്പാദനം നിറുത്തിവെച്ചിരിക്കുകയാണ്. ഈ രണ്ട് യൂണിറ്റുകളില്‍ നിന്നും ഇതുവരെ 18,758 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത്. റഷ്യന്‍ സഹകരണത്തോടെയാണ് കൂടംകുളം ആണവനിലയം സ്ഥാപിച്ചത്. ആണവോര്‍ജത്തിനുള്ള ആണവ ഇന്ധനവും റഷ്യ തന്നെയാണ് ലഭ്യമാക്കുന്നത്. ആയിരം മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള രണ്ട് യൂണിറ്റുകള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യയും റഷ്യയും തമ്മില്‍ കരാറായിട്ടുണ്ട്.
1000 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുളള രണ്ട് റഷ്യന്‍ നിര്‍മ്മിത ആണവറിയാക്ടറുകളാണ് ഇപ്പോള്‍ നിലയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുളള ആണവനിലയമായ കൂടംകുളം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആണവ വൈദ്യുതി പദ്ധതിയാണ്. നിലയത്തിലെ ആദ്യ റിയാക്ടര്‍ 2013ലായിരുന്നു പ്രവര്‍ത്തനമാരംഭിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഫേസ്ബുക്ക് ലോഗിനുകള്‍ സുരക്ഷിതമാക്കാന്‍ പാസ്‌കീകള്‍ പ്രഖ്യാപിച്ച് മെറ്റാ

മെറ്റാ, iOS, Android ഉപകരണങ്ങള്‍ക്കായി Facebook-ല്‍ പാസ്‌കീകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു

Published

on

മെറ്റാ, iOS, Android ഉപകരണങ്ങള്‍ക്കായി Facebook-ല്‍ പാസ്‌കീകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഇതിനകം സജ്ജീകരിച്ചിട്ടുള്ള ഫിംഗര്‍പ്രിന്റ്, മുഖം തിരിച്ചറിയല്‍ അല്ലെങ്കില്‍ പിന്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാനുള്ള ഒരു പുതിയ മാര്‍ഗം വാഗ്ദാനം ചെയ്യുന്നു.

‘ഫേസ്ബുക്കിനായി iOS, Android മൊബൈല്‍ ഉപകരണങ്ങളില്‍ പാസ്‌കികള്‍ ഉടന്‍ ലഭ്യമാകും, വരും മാസങ്ങളില്‍ ഞങ്ങള്‍ മെസഞ്ചറിലേക്ക് പാസ്‌കീകള്‍ പുറത്തിറക്കാന്‍ തുടങ്ങും,” മെറ്റ ഔദ്യോഗിക പ്രഖ്യാപനത്തില്‍ വെളിപ്പെടുത്തി.

ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ ഫോണിന്റെ വിരലടയാളം, മുഖം തിരിച്ചറിയല്‍ അല്ലെങ്കില്‍ ഉപകരണ പിന്‍ പോലുള്ള ബില്‍റ്റ്-ഇന്‍ പ്രാമാണീകരണ ടൂളുകള്‍ ഉപയോഗിക്കുന്ന പാസ്വേഡില്ലാത്ത ലോഗിന്‍ രീതിയാണ് പാസ്‌കീകള്‍ വാഗ്ദാനം ചെയ്യുന്നത്. ക്രെഡന്‍ഷ്യലുകള്‍ സെര്‍വറുകളേക്കാള്‍ പ്രാദേശികമായി ഉപകരണത്തില്‍ സംഭരിച്ചിരിക്കുന്നു, ഇത് കൂടുതല്‍ സുരക്ഷിതവും ഫിഷിംഗിനും മറ്റ് സൈബര്‍ ആക്രമണങ്ങള്‍ക്കും പ്രതിരോധമുള്ളതാക്കുന്നു.

Continue Reading

kerala

”കാവിക്കൊടി ദേശീയപതാകയാക്കണം”; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്‍

ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം

Published

on

പാലക്കാട്: വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്‍. ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്ന് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.

തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ശവന്‍കുട്ടി എന്നും ശിവരാജന്‍ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത

Published

on

തിരുവനന്തപുരം: ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

എന്നാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു. ഝാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലേർട്ട്

22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

24/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ജാഗ്രത നിര്‍ദേശങ്ങള്‍

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

Continue Reading

Trending