Connect with us

More

വിഭാഗീയത അവസാനിപ്പിച്ചിട്ട് മതി യാത്രയെന്ന് ബി.ജെ.പി ദേശീയ നേതൃത്വം

Published

on

പാര്‍ട്ടിയില്‍ അനുദിനം മൂര്‍ഛിക്കുന്ന വിഭാഗീയത കാരണമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര മാറ്റിവെച്ചതെന്ന് സൂചന. അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്നാണ് യാത്ര മാറ്റിയതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. എന്നാല്‍ യാത്രയോടെ പാര്‍ട്ടിയിലെ വിഭാഗീയത കൂടുതല്‍ രൂക്ഷമാകുമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് അമിത് ഷാ കുമ്മനത്തോട് യാത്ര മാറ്റിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നെന്നാണ് വിവരം. പാര്‍ട്ടിയില്‍ സമവായമുണ്ടായ ശേഷം മതി യാത്രയെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിയോഗിച്ചിട്ടുള്ള ചാരന്‍മാരില്‍ നിന്നും ദേശീയനേതൃത്വം കാര്യങ്ങള്‍ കൃത്യമായി അറിയുന്നുണ്ട്.
സംസ്ഥാനത്തെ ബി.ജെ.പിയിലെ കലഹത്തെ കുറിച്ചും പാര്‍ട്ടിയുടെ സ്വാധീനം എങ്ങനെ വര്‍ധിപ്പിക്കാമെന്നതിനെ കുറിച്ചും അമിത്ഷാ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കുന്ന അനുഭാവികളില്‍ നിന്നും വിവരം ശേഖരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംഘപരിവാര്‍ ബന്ധം പുലര്‍ത്തുന്നവരുമായി ബി.ജെ.പി കേന്ദ്രനേതൃത്വം നേരിട്ടു ബന്ധപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായ കശ്യപ വേദാശ്രമം മേധാവി ആചാര്യ എം.ആര്‍.രാജേഷിനെ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ ഡല്‍ഹിക്ക് അടിയന്തരമായി വിളിപ്പിച്ച് ചര്‍ച്ച നടത്തി. ആര്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ ആചാര്യ രാജേഷ് പഴയ എ.ബി.വി.പി നേതാവുമാണ്. ഏതാനും മാസം മുന്‍പ് ആര്‍.എസ്.എസ് നേതാവ് കെ.കെ.ബല്‍റാമിനെയും ഷാ വിളിപ്പിച്ചിരുന്നു.
തമ്മിലടിച്ചു നില്‍ക്കുന്ന എല്ലാ വിഭാഗത്തിനേയും ഒരുമിച്ച് കൊണ്ടു പോകാനാണ് കുമ്മനം രാജശേഖരനെ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റാക്കിയത്. കുമ്മനത്തിന് പാര്‍ട്ടിയെ വേണ്ട രീതിയില്‍ നയിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മാറ്റണമെന്ന് കുമ്മനത്തിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തരായവര്‍ അമിത്ഷാക്ക് പരാതി നല്‍കിയിട്ടുണ്ട്. തല്‍ക്കാലം കുമ്മനം മാറേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടിക്കുള്ളില്‍ കലഹത്തിന് പ്രേരിപ്പിക്കുന്നവരെ പടിക്ക് പുറത്താക്കാനും ദേശീയ നേതൃത്വത്തിന് പദ്ധതിയുണ്ട്. കുമ്മനത്തിന് പകരക്കാരനെ കണ്ടെത്താനും ദേശീയ നേതൃത്വത്തിന് കഴിയുന്നില്ല. ആരെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചാലും വിഭാഗീയത രൂക്ഷമാകുകയേ ഉള്ളു എന്നാണ് വിലയിരുത്തല്‍.

kerala

ഒരാഴ്ചക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് 560 രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒരാഴ്ചക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. ഇന്നലെ സർവകാല റെക്കോർഡിലെത്തിയ സ്വർണവിലയിൽ പവന് 560 രൂപ ഇന്ന് കുറഞ്ഞു. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 53,200 രൂപയാണ്.

ഇന്നലെ അന്താരാഷ്ട്ര സ്വർണവില 2400 ഡോളർ കടന്നിരുന്നു. പിന്നീട്  2343 ഡോളറിലേക്ക് കുറഞ്ഞു. ഇതാണ് സംസ്ഥാനത്തെ വിലയിലും മാറ്റമുണ്ടാകാൻ കാരണമായത്.

ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 6650 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 5560 രൂപയാണ്.

Continue Reading

kerala

തൃശൂര്‍ പൂരം: എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്ന് നിർദേശമുണ്ട്

Published

on

തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിൽ ഇടപെടലുമായി ഹൈക്കോടതി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ ഈ മാസം 16ന് തീരുമാനമെടുക്കും. പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിർദേശിച്ചു.

കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്ന് നിർദേശമുണ്ട്. തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്.

ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുപ്പിക്കില്ല. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിലപാടെടുത്തു.

 

 

Continue Reading

kerala

ഇടുക്കിയില്‍ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു

Published

on

ഇടുക്കി: ഇടുക്കി രാജാക്കാട് കുത്തുങ്കലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് പത്ത് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ശിവഗംഗ സ്വദേശി റെജീന(35) സന (7)എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് ശിവഗംഗയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

Trending