ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുണ്ടായ വെടിവെപ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു ഭീകരനെ പിടികൂടിയതായി പൊലീസ് പറഞ്ഞു.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കുല്‍ഗാമില്‍ സുരക്ഷാ സൈന്യം നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഭീകരര്‍ വെടിയുതിര്‍ത്തപ്പോള്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണമാണ് വലിയ ഏറ്റുമുട്ടലില്‍ കലാശിച്ചത്.
കഴിഞ്ഞദിവസം ഷോപ്പിയാനിലും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബ്-ഉള്‍-മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെടുകയും ഒരാള്‍ കീഴടങ്ങുകയും ചെയ്തിരുന്നു.